മലയാളത്തിലെ ആദ്യ ചെറുകഥയായ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ വാസനാവികൃതി വിക്കിഗ്രന്ഥശാലയില്‍..
1891ൽ വിദ്യാവിനോദിനി മാസികയിലാണ് ഇത് പ്രസിദ്ധീകരിച്ചത്.
പാരമ്പര്യവശാൽ കള്ളനായ ഇക്കണ്ടവാര്യകുറുപ്പാണ് ഈ കഥയിലെ നായകൻ. “..രാജ്യശിക്ഷ അനുഭവിച്ചിട്ടുള്ളതിൽ എന്നെപ്പോലെ ഭാഗ്യഹീനന്മാരായി മറ്റാരും ഉണ്ടായിട്ടില്ല..” എന്നു ആതമഗതം നടത്തുകയും ചെയ്യുന്ന ഇക്കണ്ടക്കുറുപ്പിന്റെ കഥ.
ഗ്രന്ഥശാലയില്‍ ചേര്‍ത്ത അഞ്ജാതന് നന്ദി. വാസനാവികൃതിയാണ് ആദ്യത്തെ ചെറുകഥയെന്ന് കേട്ടിട്ടുണ്ട് എന്നല്ലാതെ വായിക്കാനായി ഇതുവരെ അവസരം കിട്ടിയിരുന്നില്ല. :)