tag:google.com,2010:buzz:z13ztfhwzu3ictvct22vjtwxixnce3fpc04
Syam Kumar R. Syam Kumar R. 108055984722888068103
Apr 28, 2011 Apr 28, 2011 Buzz Public
Reshared post from നട്ടപ്പിരാന്തന്‍ . രാഷ്ട്രീയത്തിന് അതീതമായി കേരളത്തില്‍ എല്ലാ ജനങ്ങളുടെയും ...
tag:google.com,2010:buzz:z12agf5zarrbtfjzj04cg5frkweoeva50rg0k Reshared post from നട്ടപ്പിരാന്തന്‍ .
രാഷ്ട്രീയത്തിന് അതീതമായി കേരളത്തില്‍ എല്ലാ ജനങ്ങളുടെയും പിന്തുണ നേടിയെടുക്കാന്‍ കഴിഞ്ഞ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ നിരാഹാരസമരത്തിലൂടെ തന്റെ ജനപക്ഷനിലപാടുകള്‍ പ്രകടിപ്പിച്ച കേരളത്തിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി.എസിനും, ഇടതുപക്ഷഗവണ്മെന്റിനും അഭിവാദ്യങ്ങള്‍. അതിനെക്കാള്‍ പ്രധാനമായി കേരളത്തിലെ ആരോഗ്യവകുപ്പില്‍ നിന്നും പ്രഗത്ഭരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ ജനീവയിലേക്ക് അയയ്ക്കുകയും അവിടെ സത്യമെന്തെന്ന് ബോധ്യപ്പെടുത്തിയ ആര്‍ജ്ജവവും, മനുഷ്യത്വവുമുള്ള സുമനസ്സുകളെ തിരഞ്ഞെടുക്കുകയും ചെയ്ത ആരോഗ്യവകുപ്പിനും, (ബിഗ് ക്ലാപ്പ് റ്റു. ശ്രീമതി ടീച്ചര്‍) ബസ്സിലൂടെ അണ്ണാന്‍ കുഞ്ഞിനും തന്നാലായത് എന്ന രീതിയില്‍ പ്രതികരിക്കുന്ന ശ്രീ. ഹരീഷ് മടിയന്‍, ശ്രീ. ഷാജി മുള്ളൂര്‍ക്കാരന്‍, ശ്രീ. രാമചന്ദ്രന്‍, ഒപ്പം പേരറിയാത്ത അനേകം സുമനസ്സുകള്‍ക്കും എന്റെ അഭിവാദ്യങ്ങള്‍...


ജീവിതത്തില്‍ സത്യം/നന്മ/മനുഷത്വം എന്നിവ നശിച്ചിട്ടില്ലെന്ന് ഇവരിലൂടെ ലോകം അറിയുന്നു.

ഇത്തരം വിജയങ്ങള്‍........മുമ്പിലുള്ള ജനകീയപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എല്ലാവര്‍ക്കും ഉപകാരപെടട്ടെ.

ലേബല്‍ : എഴുതാതെയിരിക്കാന്‍ കഴിയുന്നില്ല.
Liked by: ജീയോ മാത്യു