tag:google.com,2010:buzz:z131vhjoitufj3hlh22vjtwxixnce3fpc04
Syam Kumar R
108055984722888068103
Sep 13, 2011
Sep 13, 2011
Buzz
Public
Reshared post from ദി പ്രൊഫറ്റ് ഓഫ് ഫ്രിവൊലിറ്റി
ബൂബോണിക്ക് മഹാമാരി പോലെ കേരളത്തിന്റെ പല ഭാഗങ്...
ബൂബോണിക്ക് മഹാമാരി പോലെ കേരളത്തിന്റെ പല ഭാഗങ്ങളിലും പരക്കുന്ന അബായ ഉണർത്തുന്ന സൗന്ദര്യശാസ്ത്രപരമായ വിഹ്വലതകൾക്ക്. നോക്കുന്നിടത്തെല്ലാം കറുത്തനിറം മാത്രമാവുന്ന അവസ്ഥ. നിറങ്ങളെ നിഷേധിക്കുന്ന ഒരു സംസ്കാരം. കേരളത്തിലെ വസ്ത്രധാരണരീതികളെപ്പറ്റിയല്ല, അത് ശ്രീമതി ദേവിക കുറച്ചുനാൾ മുമ്പ് സ്തുത്യർഹമായി, ഉൾക്കാഴ്ചയോടെ മാതൃഭൂമിയിൽ എഴുതിയിട്ടുണ്ട്. ഈ കരിങ്കുപ്പായം 'കുടമുല്ലച്ചിരിയുമായി', 'കന്നിപ്പളുങ്കു'മായൊക്കെ എങ്ങനെ അധിവസിക്കുമെന്നാണ്. അല്ല, കറുത്തതട്ടം നെറ്റിയിലേക്ക് താഴ്ത്തിവെച്ച് അവസാനം കേരളത്തിലെ മുസ്ലീം പെൺകുട്ടികളുടെയൊക്കെ കഴ്ച വികലമാവുമെന്ന് പറഞ്ഞ ഒരാളുടെ ആശങ്കയുമല്ല. it's the damn aestehtics that suffocates. സ്ഥലങ്ങൾക്കുമുണ്ട് പിടിച്ചുപറിക്കാൻ പാടില്ലാത്ത അവകാശങ്ങൾ - വിവിധവർണ്ണങ്ങൾ തന്നിൽ പടർന്നുപരക്കണമെന്ന അവകാശം തലശ്ശേരിക്കുണ്ട്.