ലേബല്‍ : അതി ഭയങ്കര കലിപ്പ്
ബസ്സില്‍ ഒക്കെ ഒത്തിരീം രാജ്യങ്ങളില്‍ ജീവിക്കുന്നവര്‍ ഉണ്ടല്ലോ ? ഞാന്‍ അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവ .. അവിടെ ഒക്കെ റോഡ് എന്ത് സാമഗ്രികള്‍ കൊണ്ടാണ് നിര്‍മിക്കുന്നത് ? അവിടെ ഒക്കെ കനത്ത മഴ ഉണ്ടാകാരുണ്ടോ ? കനത്ത മഴയില്‍ റോഡില്‍ കുഴികള്‍ ഉണ്ടാവാറുണ്ടോ ? ( സീ പോര്‍ട്ട് എയര്‍ പോര്‍ട്ട് - HMT റോഡ് കുറെ നാള് മുന്നേ നന്നക്കിയതാണ് . ഇപ്പോള്‍ റോഡില്‍ നിറയെ കുഴികള്‍ ആണ് . ഒന്ന് കുഴിയില്‍ ചാടാതെ സൈഡ് കൊടുത്താല്‍ ,ഭാഗ്യം ഉണ്ടെങ്കില്‍ മാത്രം എതിരെ വരുന്ന വണ്ടിയില്‍ ഇടിക്കാതെ രക്ഷപെടാം ) റോഡിലെ കുഴികള്‍ മൂലം വണ്ടി മറിഞ്ഞു ജീവന് നഷ്ടപ്പെട്ടാല്‍ റോഡ് നിര്മിച്ച്ചവര്ക്ക് എതിരെ നരഹത്യക്ക് കേസ് എടുക്കാന്‍ വകുപ്പ് ഉണ്ടാവണ്ടാതല്ലേ ?
എന്റെ ഒരു പഴേ ക്ലാസ് മേറ്റിന്റെ ചേട്ടന് രണ്ടു ദിവസം മുന്നേ തൃപ്പൂണിത്തുറയില്‍ വച്ച് ബൈക്ക് ആക്സിടന്റില്‍ മരിച്ചു .(റോഡിലെ കുഴിയില്‍ ബൈക്ക് ചാടാതെ വെട്ടിച്ചു അപ്പോള്‍ ബസ്സില്‍ ഇടിച്ച് ബസ്സിന്റെ അടിയിലേക്ക് ...) തീരെ സാധു കുടുംബം ആണ് .അച്ചന് ചെറുപ്പത്തിലെ മരിച്ചു . അമ്മ ഒരുപാട് കഷ്ടപ്പെട്ട് വളര്‍ത്തി കൊണ്ട് വന്ന മക്കളില്‍ ഒരാള്‍ . ഇന്ന് രാവിലേം ഇളം കുളത്ത് ബസ്സ് ബൈക്കില്‍ ഇടിച്ച് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മരിച്ചു എന്ന് വാര്‍ത്ത