tag:google.com,2010:buzz:z12ljp3qstquv5nmv22vjtwxixnce3fpc04
Syam Kumar R.
108055984722888068103
Jun 06, 2011
Jun 06, 2011
Buzz
Public
എങ്ങനെ ഒരു ബാബയാകാം...
Reshared post from അനോണി ആന്റണി
ബാബാ ബ്ലാക്ക് ഷീപ്പ്
പ്രിയരേ,
നിങ്ങളുടെ ഒക്കെ സ്നേഹപൂര്‍വമായ...
tag:google.com,2010:buzz:z12nsnlpikqrwhqrl04cdt0rwquyjzi5tjk
Reshared
post from
അനോണി ആന്റണി
ബാബാ ബ്ലാക്ക് ഷീപ്പ്
പ്രിയരേ,
നിങ്ങളുടെ ഒക്കെ സ്നേഹപൂര്‍വമായ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ അനോണി ആന്റണി എന്ന ആശ്രമം വെടിഞ്ഞ് ബാബ ആയാലോ എന്ന് ഗൗരവമായി ആലോചിക്കുകയാണ്. മറ്റുള്ള ബാബമാര്‍ ആനന്ദന് ആചാര്യന് എന്നൊക്കെ അറിയുമ്പോള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ബാബയാകുന്ന ഞാന്‍ വ്യതസ്തമായൊരു പേരായിരിക്കും സ്വീകരിക്കുക- ബാബാ ബ്ലാക്ക് ഷീപ്പ്.
പഴനിക്കു പോകാന്‍ എന്നു പറഞ്ഞ് അലൂമിനിയം പാത്രമെടുത്ത് നടക്കുന്നവര്‍ മുതല്‍ ചാര്‍ട്ടേര്‍ഡ് ഫ്ലൈറ്റില്‍ സമരത്തിനു പോകുന്നവര്‍ വരെ ബാബമാരാണ്. ഒന്നും തിന്നാറില്ലെന്ന് അവകാശപ്പെടുന്നവര്‍ മുതല്‍ ശവം തിന്നുന്ന അഘോരികളില്‍ വരെ ബാബമാരുണ്ട്. വൈവിധ്യമാര്‍ന്ന ബാബായിസം കോമ്പറ്റീഷന് കലശലായ ഫീല്‍ഡ് ആയതിനാല്‍ ഒരു ശക്തി ദൗര്ബല്യ അവസര ഭീഷണി വിശകലനം [swot] നടത്തിയശേഷം കാര്യങ്ങള്‍ തീരുമാനിക്കാം എന്നു വയ്ക്കുന്നു.
ശക്തികള്‍
ബാബയാകാന്‍ ഭാബാ അറ്റോമിക്ക് റിസേര്‍ച്ച് സെന്ററിലെ പരിചയമൊന്നും വേണ്ട, താന്‍ ബാബയാണെന്ന് സ്വയം പറഞ്ഞാല്‍ ബാബയായി. എന്നാല്‍ പോപ്പുലര്‍ ബാബയാകണമെങ്കില് വേണ്ടത് എനിക്കുണ്ടോ എന്നാണ് നോക്കേണ്ടത്. പോപ്പുലര്‍ ബാബമാരുടെ ട്രെയിറ്റ്സ്
1. പ്രഭാഷണത്തില്‍ അസംബന്ധം മാത്രം പറയാനുള്ള കഴിവ്- എനിക്കിത് സ്വാഭാവികമായിത്തന്നെ വേണ്ടുവോളം ഉണ്ട്.
2. അസാധാരണവും പതഞ്ജലിയുടെ അപ്പാപ്പന് കാണാത്തതുമായ തരം യോഗാഭ്യാസങ്ങള്‍ പഠിപ്പിക്കല്‍. എനിക്ക് ഇത് കഴിയുമെന്നാണ് വിശ്വാസം, കാരണം പതന്ജലീ സൂത്രം പണ്ടെങ്ങാണ്ട് വായിച്ചത് മിക്കവാറും മൊത്തമായി മറന്നിട്ടുണ്ട്. അതിനാല്‍ ഞാന്‍ എന്തു അഭ്യാസം കാണിച്ചാലും അത് ആഭാസയോഗ ആയിരിക്കും. കുണ്ഡലിനി ദോ കീഴേന്ന് മേപ്പോട്ട് പോയി എന്ന് പറഞ്ഞാല്‍ വിശ്വസിക്കുന്ന ആളുകളുടെ ഇടയില്‍ അതാണ് ശരിയായ അഭ്യാസം.
3. തെറ്റു പിഴവോടെ പുരാണം, ഉപനിഷത്തുക്കള്‍ എന്നിവയില്‍ നിന്ന് പറയല്‍. നിഷ്പ്രയാസം ചെയ്യാം, ഉപനിഷത്തുക്കള്‍ കയ്യിലിരിക്കുന്നത് കൊള്ളാവുന്ന വ്യാഖ്യാനം ആണെങ്കിലും എനിക്ക് ഓര്‍മ്മ കുറവായതുകൊണ്ട് തനിയേ തെറ്റിച്ചോളും.
4. മുഖത്ത് ഒരു ശാന്തതയും സൗമ്യതയും തോന്നിക്കാത്ത ഭീഷണഭാവം. പടച്ചമ്പ്രാന്‍ സഹായിച്ച് എന്റെ സ്വാഭാവിക എക്സ്പ്രഷന്‍ അതു തന്നെ.
ദൗര്‍ബല്യങ്ങള്‍
1.രാഷ്ട്രീയ മത സമൂഹ നേതാക്കളുമായി അടുത്ത ബന്ധം- ഇത് ഇല്ല എനിക്ക്. അത്യാവശ്യം കണക്ഷന് ഉണ്ടാക്കേണ്ടിയിരിക്കുന്നു.
2.ദുരൂഹമായ പൂര്‍വാശ്രമം- ഇത് ഇല്ല. കഷ്ടപ്പെട്ട് പണിയെടുത്ത് ജീവിച്ച ട്രാക്ക് റിക്കോര്‍ഡ് ആണ് എനിക്ക്
3.മനസ്സാക്ഷിയില്ലാതെ അനുയായികളെ പിഴിയല്‍- പ്രയാസമാണ്. കൂട്ടുകാര്‍ക്ക് കടം കൊടുത്തത് പോലും പിരിക്കാന്‍ അറിയാത്ത ഞാന്‍ എങ്ങനെ ഇവറ്റകളുടെ കാശടിച്ച് മാറ്റുമോ എന്തോ.
അവസരങ്ങള്‍
1.മജീഷ്യന്‍ ബാബ സമാധിയായതിന്റെ ഒഴിവുണ്ട്.
2.ബാബമാര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനാല്‍ ഡിമാന്‍ഡ് വര്‍ദ്ധിക്കാന്‍ വഴിയുണ്ട്.
3.പൊതുവില്‍ സമൂഹത്തില്‍ അന്ധവിശ്വാസം, ഭയം, അശാന്തി, ആര്‍ത്തി, വെറുപ്പ്, വിരക്തി, വിരശല്യം തുടങ്ങിയവ കൂടി വരുന്നതിനാല്‍ ബാബാ ഇന്‍ഡസ്ട്രി വളര്‍ച്ചയുടെ പാതയിലാണ്.
ഭീഷണികള്‍
1.അലഞ്ഞു തിരിയുന്ന ബാബമാര്‍ ഇപ്പോള്‍ തന്നെ ധാരാളം ഉള്ളതുകൊണ്ട് കോമ്പറ്റീറ്റീവ് മാര്‍ക്കറ്റില്‍ പിന് തള്ളിപ്പോകാനുള്ള സാധ്യത.
2. ബാബമാര്‍ പൊതുവില്‍ മൊണോപൊളിസ്റ്റുകള് ആയിരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്.മറ്റു ബാബമാര്‍ ഇളം ബാബമാരെ അംഗബലം കൊണ്ടോ ആയുധം കൊണ്ടോ ഒതുക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞുകൂടാ.