tag:google.com,2010:buzz:z13hw5aprtyqznamm22vjtwxixnce3fpc04
Syam Kumar R. Syam Kumar R. 108055984722888068103
Jun 04, 2011 Jun 06, 2011 Buzz Public
RK എഴുതിയ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു. മനോരമയ്ക്കു പറ്റിയ ആളാണ് ബെര്‍ളി. ബെര്‍ളിയ്ക്കു പറ്റിയ പത്രമാണ് മനോരമ.

ഓഫ്: ശനി, ഞായര്‍ ദിവസങ്ങളായിട്ടുപോലും, എന്റെ ബിറ്റ്ലി ലിങ്ക് വഴി അനോണി ആന്റണിയുടെ പോസ്റ്റില്‍ എത്തിയവര്‍ : 160 ! : http://bit.ly/jDpnlV+
Reshared post from അനോണി ആന്റണി ഒരേയൊരു പ്രൊഫഷണല്‍ ബ്ലോഗര്‍ എന്തെങ്കിലും സാഹിത്യ ചര്‍ച്ച നടക്...
tag:google.com,2010:buzz:z12uz5vbtxjnghby504cdt0rwquyjzi5tjk Reshared post from അനോണി ആന്റണി
ഒരേയൊരു പ്രൊഫഷണല്‍ ബ്ലോഗര്‍

എന്തെങ്കിലും സാഹിത്യ ചര്‍ച്ച നടക്കുന്നയിടത്ത് വി കെ എന്‍ എന്ന പേരു വന്നാല്‍ "വീക്കേയെനോ, അതികായനല്ലേ-പ്രത്യേകിച്ചു പറയാനുണ്ടോ" എന്നോ മറ്റോ പറഞ്ഞ് പ്ലേറ്റ് മാറ്റുകയോ നാലു വീക്കേയെന്‍ ക്വോട്ട് ക്വോട്ടി കൂട്ടച്ചിരിയോടെ അടുത്ത ആളിനെ പിടിക്കുകയോ ചെയ്യുകയാണ്‌ പതിവ്. നാണ്വാരെ ചവയ്ക്കാന്‍ നോക്കിയാല്‍ പല്ലു പോകുകയേ ഉള്ളൂ എന്ന ഒരു ബോധം പൊതുവില്‍ നിലനില്‍ക്കുന്നതുകൊണ്ടാണ്‌ അത്. വലിയ മീന്‍ നീന്തുന്നത് കണ്ടാല്‍ പൊന്മാനു കണ്ണടയ്ക്കുകയാണു ഈഗോ പഞ്ചറാകാതിരിക്കാന്‍ നല്ല വഴി. ബെര്‍ളിയെയും അതുപോലെ നാലു ലൈക്കും ഒരു റീഷെയറും കൊണ്ട് വേഗം ബൈപാസ് ചെയ്യുകയാണു നമ്മളും എന്നു ആശങ്ക . ഇനിയും അത് ശരിയാവൂല്ലെന്ന് തോന്നിത്തുടങ്ങി. ഇയാള്‍ കൗതുകകരമായ ഒരു സ്പെസിമെന്‍ ആണ്‌.മനോരമയുടെ സൈറ്റില്‍ ഏഴാം കിട തറയെഴുതുന്ന ബെര്‍‌ളി എന്നൊരുത്തന്‍ സ്വതന്ത്ര ബ്ലോഗിങ്ങ് എന്ന ആശയത്തെ പരിഹസിച്ചു എന്ന് ഏതോ ലിങ്കന്‍ പറഞ്ഞപ്പോഴാണ്‌ ഈ പേരു ഞാന്‍ ആദ്യം കേള്‍ക്കുന്നത്. അറച്ചു നില്‍ക്കാതെ മടിച്ചു നില്‍ക്കാതെ പോയി മുക്തകണ്ഠം പള്ളു വിളിച്ചിട്ടു പോന്നു (അനോണിയായിട്ടല്ല, സ്വന്തം പേരില്‍). പിന്നെയങ്ങ് മറന്നു പോയി. ഞാന്‍ എല്ലാ ബ്ലോഗും ഓടിച്ചെങ്കിലും വായിക്കുന്ന കാലത്തായിരുന്നു ബെര്‍ളി ബ്ലോഗ് തുടങ്ങിയത് എന്ന ഒറ്റക്കാരണം കൊണ്ട് ബെര്‍ളിയുടെ ചില പോസ്റ്റുകള്‍ വായിക്കാന്‍ ഇടയായി. താരതമ്യേന മിമിക്രി നിലവാരമുള്ള തമാശകള്‍. പലതിലും പ്രകടമായ സ്ത്രീ വിരുദ്ധത, പിന്‍‌തിരിപ്പന്‍ വീക്ഷണങ്ങള്‍, പിന്നെ സ്ഥിരം ബ്ലോഗ് നമ്പറുകള്‍... കാര്യമായിട്ടൊന്നുമില്ല. പതിവായൊന്നും വായിക്കാനുള്ള കോപ്പ് അതിലില്ലെന്ന് തോന്നി വേറൊന്നും വായിക്കാനില്ലെങ്കില്‍ ബെര്‍ളിയെ വായിക്കും എന്ന നിലപാടിലായി ഞാന്‍.

പിന്നെ പിന്നെ ഒറ്റയ്ക്കും തെറ്റയ്ക്കും നിലവാരമുള്ള പോസ്റ്റുകള്‍ കണ്ട് തുടങ്ങി. ഇവനാളു തരക്കേടില്ലല്ലോ എന്നായി. അവിടെ നിന്ന് കുറഞ്ഞത് കറണ്ട് അഫയേര്‍സിലെങ്കിലും ഒരു കൂട്ടം പോസ്റ്റ് വന്നാല്‍ അതില്‍ കൊള്ളാവുന്നതിലെ കൂട്ടത്തില്‍ ബെര്‍ളിയുടെ പോസ്റ്റും കാണുമെന്നായി. അവിടെ നിന്ന് ഒരു വിഷയത്തില്‍ ആദ്യം വരുന്ന പോസ്റ്റും നല്ലതില്‍ പെടുന്ന ഒരു
പോസ്റ്റും ബെര്‍ളിയുടേതാണെന്നായിത്തുടങ്ങി.

മികച്ച ഒരു ബ്ലോഗറിലേക്ക് ഒരാളിനു താരതമ്യേന വേഗത്തില്‍ സംഭവിച്ച ഇവല്യൂഷന്‍ എന്ന് വേണമെങ്കില്‍ ഇതിനെ കാണാം. പക്ഷേ, സംഗതി അത്ര ലളിതമല്ല.

ബെര്‍ളി മെയിന്റെയിന്‍ ചെയ്യുന്നത് ട്രാഫിക്ക് കൂടിയ. എന്റെ ഊഹം ശരിയാണെങ്കില്‍ ഏറ്റവും ട്രാഫിക്ക് കൂടിയ മലയാളം ബ്ലോഗാണ്‌. ഹൈ ഗീയറില്‍ കിടക്കുന്ന ഒരു ബ്ലോഗ് നിലവാരത്തില്‍ മെയിന്റെയിന്‍ ചെയ്യുക ഞാണിന്മേല്‍ കളിയാണ്‌. ആളുകള്‍ എന്നും എന്തെങ്കിലും പ്രതീക്ഷിക്കും എന്നതിനാല്‍ എപ്പോഴും എഴുതണം. ക്വാളിറ്റി വേണോ ക്വാണ്ടിറ്റി വേണോ എന്ന പ്രശ്നം വരുമ്പോള്‍ രണ്ടും കൂടെ വേണം എന്ന് പറഞ്ഞാല്‍ ബുദ്ധിമുട്ടാണ്‌. എന്നും ഒരേ നിലവാരത്തില്‍ എഴുതാന്‍ വലിയ ബുദ്ധിമുട്ടാണ്‌, എന്നാല്‍ എന്നും എഴുതുകയും വേണം. എന്നും എഴുതണമെങ്കില്‍ നല്ല സമയം ആവശ്യമാണ്‌. ഒരുപാട് ആളു കൂടിയാല്‍ അതില്‍ എല്ലാ തരം വീക്ഷണവും എല്ലാത്തരം ആവശ്യങ്ങളും ഉള്ള വായനക്കാരുണ്ട്. കള്ളനും പോലീസും കാണും, കുടിയനും ഗാന്ധിയനും കാണും, വലിയ ബൗദ്ധിക ഫയല്‍‌വാനും കാണും വെറുതേ ചിരിക്കാന്‍ വന്നവരും കാണും. പണി പാളിയാല്‍ കിഴക്കൂന്നു വന്നതും പോയി, ഒറ്റാലില്‍ കിടന്നതും പോയി എന്ന അവസ്ഥയാകും.

ബസ്സെന്ന അത്ര പൂവനുമല്ല, അത്ര പിടയുമല്ല എന്ന അവസ്ഥയിലെ സം‌വിധാനം വന്നതോടെ മലയാളം ബ്ലോഗിങ്ങ് ഏതാണ്ട് ഒരു ലെവലായി നില്പ്പാണ്‌. പാലം അപകടത്തിലായിട്ടും കുലുങ്ങാത്ത കേളന്‍ ആയിട്ട് ബെര്‍ളിയങ്ങനെ പോകുന്നു. സൈറ്റ് ട്രാഫിക്കിനെക്കുറിച്ച് അറിയില്ല, ഹിറ്റ് പോസ്റ്റുകള്‍ക്ക് പത്തറുപത് കമന്റുകള്‍ വീതം കാണുന്നുണ്ട്. ഇതാണ്‌ ബെര്‍ളിതന്ത്രം? നമ്മള്‍ക്കില്ലാത്ത എന്തെങ്കിലും സിദ്ധി ഈ മനുഷ്യനുണ്ടോ? നമ്മള്‍ക്ക് പറയാനോ എഴുതാനോ പറ്റാത്തത് എന്തെങ്കിലും ഇയാള്‍ പറയുകയും എഴുതുകയും ചെയ്യുന്നുണ്ടോ?

ഇല്ല എന്നാണ്‌ എന്റെ അഭിപ്രായം. ബെര്‍ളി ഹാസ്യമെഴുത്തുകാരന്‍ എന്നാണു പൊതുവില്‍ ആളുകള്‍ പറയുന്നത്. ഏറ്റവും മികച്ച തമാശപ്പോസ്റ്റുകള്‍ ആയിട്ട് ഞാന്‍ കാണുന്നത് ബെര്‍ളിയുടേതല്ല. ബ്ലോഗുകള്‍ പൊതുവില്‍ കൈകാര്യം ചെയ്യുന്നവ- സ്വകാര്യ വിശേഷങ്ങള്‍, രാഷ്ട്രീയം, സാഹിത്യം, ഫോട്ടോഗ്രഫി, ശാസ്ത്രം, സംഗീതം, മതസംബന്ധിയായ കാര്യങ്ങള്‍, നിരൂപണങ്ങള്‍ തുടങ്ങിയവയില്‍ ഒന്നിലെങ്കിലും ഏറ്റവും ആകര്‍ഷകമോ ഏറ്റവും മികച്ചതോ ആണെന്ന് പറയാവുന്ന ഒന്നും ഒറ്റയടിക്ക് ബെര്‍‌ളിത്തരങ്ങള്‍ എന്ന ബ്ലോഗില്‍ നിന്ന് എനിക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. പിന്നെ നമ്മളൊക്കെ പുരപ്പുറത്തിരിക്കുമ്പോള്‍ ബെര്‍ളി മേഘത്തിന്റെ പുറത്തിരിക്കുന്നത് എങ്ങനെ സാധിച്ചതാണ്‌? നമുക്ക് ഇല്ലാത്ത ഒരു സംഗതി ബെര്‍ളിക്കുണ്ട് ബ്ലോഗിങ്ങ് കാര്യത്തില്‍- പ്രൊഫഷണലിസം.

നമ്മളൊക്കെ എഴുതി രസിക്കുകയാണ്‌. തോന്നുന്ന നേരം തോന്നുന്ന കാര്യങ്ങള്‍ എഴുതുന്നു. നാലുപേര്‍ വായിച്ചാല്‍ സന്തോഷം, വായിച്ചില്ലെങ്കില്‍ മാങ്ങാത്തൊലിയാണ്‌. എന്നാല്‍ ബെര്‍ളി വായനക്കാര്‍ എന്ന കമ്യൂണിറ്റിയെ മെയിന്റെയിന്‍ ചെയ്യുകയും വളര്‍ത്തുകയും ചെയ്യുകയാണ്‌. വായനക്കാരുടെ എണ്ണത്തിലും നിലവാരത്തിലും വരുന്ന വത്യാസം അനുസരിച്ച് ടെയിലര്‍ മേഡ് ബ്ലോഗ് പോസ്റ്റുകള്‍ ആണ്‌ ബെര്‍ളി എഴുതുന്നത്.

രാം മോഹനെങ്ങാണ്ട് ഗൂഗിള്‍ സിമ്പതിയുടെ പുറത്ത് കുറച്ച് ഡോളേര്‍സ് അയച്ചു കൊടുത്തതുപോലെ വല്ലപ്പോഴും ചിലര്‍ക്ക് എന്തെങ്കിലും കിട്ടിയിട്ടുണ്ടാവും. എനിക്ക് ഒരു അഡ് സെന്‍സുമില്ല, അഞ്ചിന്റെ കാശ് ബ്ലോഗീന്ന് കിട്ടിയിട്ടുമില്ല, ഇനി കിട്ടുമെന്നും തോന്നുന്നില്ല. ബെര്‍ളിയുടെ ബ്ലോഗ് കമേര്ഷ്യലൈസ് ചെയ്തതാണ്‌. വായനക്കാരന്‍ നേരിട്ട് പണമൊന്നും കൊടുക്കുന്നില്ലെങ്കിലും അതിനൊരു മാസികയുടെ നിലവാരം ഉണ്ടെങ്കിലേ സര്‍ക്കുലേഷന്‍ ഉണ്ടാകൂ എന്നത് സാമാന്യം നല്ല ഉത്തരവാദിത്വത്തോടെ ബ്ലോഗ് എഴുതാന്‍ ഇയാളെ പ്രേരിപ്പിക്കുന്നു. നമ്മള്‍ ബ്ലോഗ് തോന്ന്യാസികള്‍ ആണെങ്കില്‍ ബെര്‍ളി ബ്ലോഗ് വില്പ്പനക്കാരനാണ്‌. ഒരു രസത്തിനു കള്ളുഷാപ്പില്‍ ഇരുന്നു പാടുന്നതും ഗാനമേളയ്ക്ക് പാടുന്നതും തമ്മിലെ വത്യാസം നമ്മുടെ ബ്ലോഗും ബെര്‍ളിയുടെ ബ്ലോഗുമായുണ്ട്.

കോണ്‍സിസ്റ്റന്‍സി- ഏറ്റവും മികച്ചതേ ഉണ്ടാക്കാവൂ എന്നൊരു വാശിയും ബെര്‍ളിക്കില്ലെന്ന് തോന്നുന്നു. എന്നാല്‍ ഒരു മിനിമം ക്വാളിറ്റി കൃത്യമായും മെയിറ്റെയിന്‍ ചെയ്യുന്നുണ്ട്.

ഫ്രീക്വന്‍സി- ബെര്‍ളി എഴുതുന്ന ഫ്രീക്വന്‍സിയില്‍ വേറാരും സ്ഥിരമായി വര്‍ഷങ്ങളോളം എഴുതിയിട്ടുണ്ടെന്ന് തോന്നുന്നില്ല. അതിനു വേണ്ടി സമയം കണ്ടെത്തി ചിലവിടാന്‍ തയ്യാറാണ്‌ ഇയാള്‍.

റെസ്പോണ്‍സീവ്‌നെസ്സ്- വായനക്കാരെ അറിഞ്ഞ് പോസ്റ്റുകളുടെ ശൈലിയും നിലവാരവും അഡ്ജസ്റ്റ് ചെയ്യാന്‍ ബെര്‍ളി ശ്രദ്ധിക്കുന്നുണ്ട്. തോന്ന്യാസി ബ്ലോഗറുമായി കമേര്‍ഷ്യല്‍ ബ്ലോഗര്‍ക്കുള്ള ഏറ്റവും വലിയ വത്യാസം അതാണ്‌.

അപ്പോള്‍ പറഞ്ഞു വന്നത്, ബെര്‍ളി നിലനില്‍ക്കേണ്ടത് നെറ്റിലെ വായനക്കാരുടെ ആവശ്യമാണ്‌. ഐതരേയമായ ഒരു സംഗതിയാണ്‌ ബെര്‍ളി. ബ്ലോഗാത്ഭുതങ്ങളില്‍ പെടുത്തി ഒരു കാലത്ത് അറിയാന്‍ മാത്രം വളരേണ്ട സാധനമാണ്‌. നമ്മളൊക്കെ കുട മടക്കി കടത്തിണ്ണേല്‍ കയറിയിട്ടും നടന്നു പോകുന്ന സൈറ്റാണ്‌. ബസ്സില്‍ വായിക്കാതെ ബെര്‍ളിത്തരങ്ങള്‍ എന്ന സൈറ്റില്‍ പോയി വായിക്കുക, കാശില്ലേല്‍ സംഗതിയുടെ നിലനില്പ്പ് പരുങ്ങലിലാകും. സപ്പോര്‍ട്ട് ബെര്‍ളി!