tag:google.com,2010:buzz:z12ktrvzwvj2iffii04cfhzbnpvqh1chip00k
Syam Kumar R Syam Kumar R 108055984722888068103
Dec 05, 2011 Dec 05, 2011 Buzz Public
1. പുതിയ ഒരു വസ്തുവിനെ സൃഷ്ടിക്കുക എന്നത് ബുദ്ധിയുള്ള ഒന്നിനേ ചെയ്യാനാകൂ. 2. ബുദ്ധി എന്നത് ഒരു ജീ...
1. പുതിയ ഒരു വസ്തുവിനെ സൃഷ്ടിക്കുക എന്നത് ബുദ്ധിയുള്ള ഒന്നിനേ ചെയ്യാനാകൂ. 2. ബുദ്ധി എന്നത് ഒരു ജീവിക്കേ ഉണ്ടാകൂ. ജീവനില്ലാത്തതിന് ബുദ്ധി ഉണ്ടാകില്ല. 3. ജീവികള്‍ സൃഷ്ടിക്കപ്പെട്ടതാണെങ്കില്‍ അവയെ സൃഷ്ടിച്ചത് ബുദ്ധിയുള്ള ഒരു ജീവി ആയിരിക്കണം (കാരണം 1, 2). 4. അങ്ങനെയെങ്കില്‍ ആ ജീവിയും മറ്റൊരു ജീവിയാല്‍ സൃഷ്ടിക്കപ്പെട്ടത് ആയിരിക്കണം (കാരണം 3). infinite loop 5. സൃഷ്ടികര്‍ത്താവായ ജീവി ആരുടേയും സൃഷ്ടി അല്ലെങ്കില്‍ ജീവന്റെ അസ്തിത്വത്തിന് ഒരു സ്രഷ്ടാവിന്റെ ആവശ്യമില്ല എന്നര്‍ത്ഥം. 6. ഒരു പുതിയ വസ്തുവിനെ സൃഷ്ടിക്കണമെങ്കില്‍ സൃഷ്ടികര്‍ത്താവ്, സൃഷ്ടിക്കുപയോഗിക്കുന്ന വസ്തു എന്നിങ്ങനെ രണ്ടു കാര്യങ്ങള്‍ വേണം. 7. പ്രപഞ്ചം(x0) ഒരു സൃഷ്ടിയാണെങ്കില്‍ സൃഷ്ടികര്‍ത്താവ് (ദൈവം) എന്തോ ഒരു വസ്തു (x1) കൊണ്ടായിരിക്കണം അതിനെ സൃഷ്ടിച്ചത്. 8. ആ വസ്തു(x1) ദൈവത്തിന്റെ സൃഷ്ടി ആണെങ്കില്‍ അതിനെ മറ്റൊരു വസ്തു(x2) കൊണ്ടായിരിക്കും സൃഷ്ടിച്ചത്. (കാരണം 6) infinite loop 9. ആ വസ്തു(x1) ദൈവത്തിന്റെ സൃഷ്ടി അല്ലെങ്കില്‍ ദൈവം എല്ലാത്തിന്റേയും സൃഷ്ടികര്‍ത്താവ് അല്ല. അതായത് വസ്തുക്കളുടെ അസ്തിത്വത്തിന് ഒരു ദൈവത്തിന്റെ ആവശ്യമില്ല.
1. പുതിയ ഒരു വസ്തുവിനെ സൃഷ്ടിക്കുക എന്നത് ബുദ്ധിയുള്ള ഒന്നിനേ ചെയ്യാനാകൂ.
2. ബുദ്ധി എന്നത് ഒരു ജീവിക്കേ ഉണ്ടാകൂ. ജീവനില്ലാത്തതിന് ബുദ്ധി ഉണ്ടാകില്ല.
3. ജീവികള്‍ സൃഷ്ടിക്കപ്പെട്ടതാണെങ്കില്‍ അവയെ സൃഷ്ടിച്ചത് ബുദ്ധിയുള്ള ഒരു ജീവി ആയിരിക്കണം (കാരണം 1, 2).
4. അങ്ങനെയെങ്കില്‍ ആ ജീവിയും മറ്റൊരു ജീവിയാല്‍ സൃഷ്ടിക്കപ്പെട്ടത് ആയിരിക്കണം (കാരണം 3).
infinite loop

5. സൃഷ്ടികര്‍ത്താവായ ജീവി ആരുടേയും സൃഷ്ടി അല്ലെങ്കില്‍ ജീവന്റെ അസ്തിത്വത്തിന് ഒരു സ്രഷ്ടാവിന്റെ ആവശ്യമില്ല എന്നര്‍ത്ഥം.


6. ഒരു പുതിയ വസ്തുവിനെ സൃഷ്ടിക്കണമെങ്കില്‍ സൃഷ്ടികര്‍ത്താവ്, സൃഷ്ടിക്കുപയോഗിക്കുന്ന വസ്തു എന്നിങ്ങനെ രണ്ടു കാര്യങ്ങള്‍ വേണം.
7. പ്രപഞ്ചം(x0) ഒരു സൃഷ്ടിയാണെങ്കില്‍ സൃഷ്ടികര്‍ത്താവ് (ദൈവം) എന്തോ ഒരു വസ്തു (x1) കൊണ്ടായിരിക്കണം അതിനെ സൃഷ്ടിച്ചത്.
8. ആ വസ്തു(x1) ദൈവത്തിന്റെ സൃഷ്ടി ആണെങ്കില്‍ അതിനെ മറ്റൊരു വസ്തു(x2) കൊണ്ടായിരിക്കും സൃഷ്ടിച്ചത്. (കാരണം 6)
infinite loop

9. ആ വസ്തു(x1) ദൈവത്തിന്റെ സൃഷ്ടി അല്ലെങ്കില്‍ ദൈവം എല്ലാത്തിന്റേയും സൃഷ്ടികര്‍ത്താവ് അല്ല. അതായത് വസ്തുക്കളുടെ അസ്തിത്വത്തിന് ഒരു ദൈവത്തിന്റെ ആവശ്യമില്ല.
Liked by: Ajay P, Saswath S Suryansh, Sebin Jacob, Pratheesh Prakash