tag:google.com,2010:buzz:z12wctnjrtyrsbm3h22vjtwxixnce3fpc04
Syam Kumar R. Syam Kumar R. 108055984722888068103
Jun 26, 2011 Jun 26, 2011 Buzz Public
സദാചാരവും വ്യക്തിസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യം എന്നത് എനിക്ക് എന്തും ചെയ്യാം എന്നതല്ല. മറി...
*സദാചാരവും വ്യക്തിസ്വാതന്ത്ര്യവും* വ്യക്തിസ്വാതന്ത്ര്യം എന്നത് എനിക്ക് എന്തും ചെയ്യാം എന്നതല്ല. മറിച്ച് എനിക്കു ചെയ്യാന്‍ ഇഷ്ടമല്ലാത്തതും തെറ്റാണെന്നു കരുതുന്നതുമായ കാര്യം - അത് എന്റേയും മറ്റുള്ളവരുടേയും സ്വാതന്ത്ര്യത്തിനു വിഘാതമാകാത്തിടത്തോളം - ചെയ്യാന്‍ മറ്റൊരാള്‍ക്കുള്ള സ്വാതന്ത്ര്യമാണ്. അതുപോലെ, മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ ഇഷ്ടമല്ലാത്തതും തെറ്റാണെന്നു കരുതുന്നതുമായ കാര്യം - അത് അവരുടെ സ്വാതന്ത്ര്യത്തിനു വിഘാതമാകാത്തിടത്തോളം - ചെയ്യാന്‍ എനിക്കും സ്വാതന്ത്ര്യമുണ്ട്. ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ടത്തിലെ പ്രായപൂര്‍ത്തിയായ പൗരന്‍ എന്ന നിലയില്‍, എന്റെ സ്വാതന്ത്ര്യം ഇവിടത്തെ നിയമങ്ങള്‍ക്കും എന്റെ സ്വന്തം താത്പര്യങ്ങള്‍ക്കും മാത്രം വിധേയമാണ്. നിയമങ്ങളുടെ നിര്‍മ്മാണത്തില്‍ ഇടപെടുവാന്‍ ജനാധിപത്യ രീതിയില്‍ എനിക്കും കഴിയും എന്നതിനാല്‍ നിയമവ്യവസ്ഥയുടെ ഇടപെടല്‍ ന്യായയുക്തവുമാണ്. ഇന്ത്യന്‍ ഭരണഘടനയും അതിനനുസരിച്ച് ഇവിടെ ഉണ്ടാക്കപ്പെടുന്ന നിയമങ്ങളും അനുവദിക്കുന്ന സ്വാതന്ത്ര്യത്തിന് വിരുദ്ധമായ രീതിയില്‍ ജനങ്ങളെ നിയന്ത്രിക്കുവാന്‍ ഒരു സര്‍ക്കാരിനും പഞ്ചായത്തിനും പോലീസിനും മതങ്ങള്‍ക്കും നാട്ടുകാര്‍ക്കും സ്വന്തം അച്ഛനമ്മമാര്‍ക്കും അധികാരവും അവകാശവുമില്ല. അധികാരവും അവകാശവുമില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നതിനെയാണ് സദാചാരലംഘനം എന്നു വിളിക്കേണ്ടത്.
സദാചാരവും വ്യക്തിസ്വാതന്ത്ര്യവും

വ്യക്തിസ്വാതന്ത്ര്യം എന്നത് എനിക്ക് എന്തും ചെയ്യാം എന്നതല്ല. മറിച്ച് എനിക്കു ചെയ്യാന്‍ ഇഷ്ടമല്ലാത്തതും തെറ്റാണെന്നു കരുതുന്നതുമായ കാര്യം - അത് എന്റേയും മറ്റുള്ളവരുടേയും സ്വാതന്ത്ര്യത്തിനു വിഘാതമാകാത്തിടത്തോളം - ചെയ്യാന്‍ മറ്റൊരാള്‍ക്കുള്ള സ്വാതന്ത്ര്യമാണ്. അതുപോലെ, മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ ഇഷ്ടമല്ലാത്തതും തെറ്റാണെന്നു കരുതുന്നതുമായ കാര്യം - അത് അവരുടെ സ്വാതന്ത്ര്യത്തിനു വിഘാതമാകാത്തിടത്തോളം - ചെയ്യാന്‍ എനിക്കും സ്വാതന്ത്ര്യമുണ്ട്.

ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ടത്തിലെ പ്രായപൂര്‍ത്തിയായ പൗരന്‍ എന്ന നിലയില്‍, എന്റെ സ്വാതന്ത്ര്യം ഇവിടത്തെ നിയമങ്ങള്‍ക്കും എന്റെ സ്വന്തം താത്പര്യങ്ങള്‍ക്കും മാത്രം വിധേയമാണ്. നിയമങ്ങളുടെ നിര്‍മ്മാണത്തില്‍ ഇടപെടുവാന്‍ ജനാധിപത്യ രീതിയില്‍ എനിക്കും കഴിയും എന്നതിനാല്‍ നിയമവ്യവസ്ഥയുടെ ഇടപെടല്‍ ന്യായയുക്തവുമാണ്.

ഇന്ത്യന്‍ ഭരണഘടനയും അതിനനുസരിച്ച് ഇവിടെ ഉണ്ടാക്കപ്പെടുന്ന നിയമങ്ങളും അനുവദിക്കുന്ന സ്വാതന്ത്ര്യത്തിന് വിരുദ്ധമായ രീതിയില്‍ ജനങ്ങളെ നിയന്ത്രിക്കുവാന്‍ ഒരു സര്‍ക്കാരിനും പഞ്ചായത്തിനും പോലീസിനും മതങ്ങള്‍ക്കും നാട്ടുകാര്‍ക്കും സ്വന്തം അച്ഛനമ്മമാര്‍ക്കും അധികാരവും അവകാശവുമില്ല. അധികാരവും അവകാശവുമില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നതിനെയാണ് സദാചാരലംഘനം എന്നു വിളിക്കേണ്ടത്.
Liked by: Ajay P, Asutosh JG