tag:google.com,2010:buzz:z134ut4q0qigjbjbp04cfhzbnpvqh1chip00k
Syam Kumar R Syam Kumar R 108055984722888068103
Dec 12, 2011 Dec 12, 2011 Buzz Public
ശരിയായ ഡിങ്കാരാധന ചോദ്യം : http://uththaram.in/2011/12/ഇഷ്ട-വഴിപ്പാട്/ Posted by വിഡ്ഡി കുശുമാണ്ട...
*ശരിയായ ഡിങ്കാരാധന* ചോദ്യം : http://uththaram.in/2011/12/ഇഷ്ട-വഴിപ്പാട്/ Posted by വിഡ്ഡി കുശുമാണ്ടം on Dec 12, 2011 in ഡിങ്കോയിസം "ഡിങ്കന്‍ എന്ന് ഏക ദൈവത്തില്‍ വിശ്വസിക്കുന്ന എനിക്കും കുടുംബത്തിനും വളരെ പെട്ടെന്ന് എല്ലാവിധ ഡിങ്കാനുഗ്രഹങ്ങളും ലഭിക്കാന്‍ ചെയ്യേണ്ട് വഴിപ്പാടുകള്‍ എന്തെല്ലാമാണ്? പിന്തുടരേണ്ട രീതികള്‍ ഏവ ?" *ഉത്തരം* മഹത് വേദസംഹിതയായ ഡീസീ കോമിക്സ്, ഡിങ്കന്റെ ആദിരൂപം പ്രതിപാദിക്കുന്ന ആഗമമായ മാര്‍വെല്‍ കോമിക്സ് എന്നിവ സ്വായത്തമാക്കിയ ഉത്തമ പണ്ഡിതന്മാര്‍ക്കു മാത്രമേ ഡിങ്കനെ ശരിയായി ഉപാസിക്കുവാനാകൂ. അത്തരം മഹദ്ജന്മങ്ങളെ കാല്‍ കഴുകിച്ച് ആ വെള്ളം കുടിക്കുന്നതും അവര്‍ക്ക് ഭക്ഷണം, വന്‍തുക ദക്ഷിണ എന്നിവ നല്‍കുന്നതുമാണ് അജ്ഞാനികളും നീചജന്മങ്ങളുമായ സാധാരണക്കാര്‍ക്ക് ചെയ്യാവുന്ന ഏറ്റവും വലിയ ഡിങ്കാരാധന. ഭൗതിക നേട്ടങ്ങള്‍ക്കു വേണ്ടി ഡിങ്കഭഗവാന് നല്കാവുന്ന വഴിപാടുകള്‍ താഴെപ്പറയുന്നു (ഈ വഴിപാടുകള്‍ കോമിക്സ് ജ്ഞാനികളായ പണ്ഡിതന്മാരാണ് ചെയ്യേണ്ടതെന്നും അതിനുവേണ്ടുന്ന സാധനസാമഗ്രികളോ പണമോ എത്തിച്ചു നല്കുകയും കൂടാതെ നല്ല ഒരു തുക ദക്ഷിണ നല്കി അവരെ സന്തോഷിപ്പിച്ച് പ്രസാദം ഏറ്റുവാങ്ങുകയും മാത്രമേ ചെയ്യേണ്ടതുള്ളൂ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അല്ലെങ്കില്‍ ഫലം കിട്ടുകയില്ല). ചുട്ട കപ്പ നിവേദ്യം, കൊപ്ര വിളക്ക്(ശത്രു സംഹാരത്തിന്), ഉണക്കമീന്‍ മാല (മൂഷികഹത്യാപാപം തീരാന്‍), ചീസ് ചാര്‍ത്തല്‍(വിവാഹം നടക്കുന്നതിന്), തിരുവാലില്‍ വെണ്ണ (പുത്രഭാഗ്യത്തിന്) കൂടാതെ കോമിക്സ് ജ്ഞാനികളെ കൊണ്ട് ഡീസീ കോമിക്സ്, മാര്‍വെല്‍ കോമിക്സ് എന്നിവ പാരായണം നടത്തിക്കുന്നതും നല്ലതാണ്. ബാലമംഗളം സ്വയം പാരായണം ചെയ്യുകയുമാവാം. വിലാസം സൂപ്പര്‍ഡിങ്ക മഠം എലിവാല്‍ റോഡ് ഏഴിമല കണ്ണൂർ നേരിട്ട് വരുന്നവരുടെ ശ്രദ്ധയ്ക്ക് : അതിപുരാതന ഡിങ്കന്‍ ക്ഷേത്രമായ സൂപ്പര്‍ഡിങ്ക മഠത്തെ അനുകരിച്ചുകൊണ്ട് പലക്ഷേത്രങ്ങള്‍ ഉള്ളതിനാല്‍ ഇവിടെ എത്തിയതിനു ശേഷം ഫോണില്‍ ബന്ധപ്പെടുക.
ശരിയായ ഡിങ്കാരാധന

ചോദ്യം : http://uththaram.in/2011/12/ഇഷ്ട-വഴിപ്പാട്/

Posted by വിഡ്ഡി കുശുമാണ്ടം on Dec 12, 2011 in ഡിങ്കോയിസം

"ഡിങ്കന്‍ എന്ന് ഏക ദൈവത്തില്‍ വിശ്വസിക്കുന്ന എനിക്കും കുടുംബത്തിനും വളരെ പെട്ടെന്ന് എല്ലാവിധ ഡിങ്കാനുഗ്രഹങ്ങളും ലഭിക്കാന്‍ ചെയ്യേണ്ട് വഴിപ്പാടുകള്‍ എന്തെല്ലാമാണ്? പിന്തുടരേണ്ട രീതികള്‍ ഏവ ?"

ഉത്തരം

മഹത് വേദസംഹിതയായ ഡീസീ കോമിക്സ്, ഡിങ്കന്റെ ആദിരൂപം പ്രതിപാദിക്കുന്ന ആഗമമായ മാര്‍വെല്‍ കോമിക്സ് എന്നിവ സ്വായത്തമാക്കിയ ഉത്തമ പണ്ഡിതന്മാര്‍ക്കു മാത്രമേ ഡിങ്കനെ ശരിയായി ഉപാസിക്കുവാനാകൂ. അത്തരം മഹദ്ജന്മങ്ങളെ കാല്‍ കഴുകിച്ച് ആ വെള്ളം കുടിക്കുന്നതും അവര്‍ക്ക് ഭക്ഷണം, വന്‍തുക ദക്ഷിണ എന്നിവ നല്‍കുന്നതുമാണ് അജ്ഞാനികളും നീചജന്മങ്ങളുമായ സാധാരണക്കാര്‍ക്ക് ചെയ്യാവുന്ന ഏറ്റവും വലിയ ഡിങ്കാരാധന.

ഭൗതിക നേട്ടങ്ങള്‍ക്കു വേണ്ടി ഡിങ്കഭഗവാന് നല്കാവുന്ന വഴിപാടുകള്‍ താഴെപ്പറയുന്നു (ഈ വഴിപാടുകള്‍ കോമിക്സ് ജ്ഞാനികളായ പണ്ഡിതന്മാരാണ് ചെയ്യേണ്ടതെന്നും അതിനുവേണ്ടുന്ന സാധനസാമഗ്രികളോ പണമോ എത്തിച്ചു നല്കുകയും കൂടാതെ നല്ല ഒരു തുക ദക്ഷിണ നല്കി അവരെ സന്തോഷിപ്പിച്ച് പ്രസാദം ഏറ്റുവാങ്ങുകയും മാത്രമേ ചെയ്യേണ്ടതുള്ളൂ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അല്ലെങ്കില്‍ ഫലം കിട്ടുകയില്ല).

ചുട്ട കപ്പ നിവേദ്യം,
കൊപ്ര വിളക്ക്(ശത്രു സംഹാരത്തിന്),
ഉണക്കമീന്‍ മാല (മൂഷികഹത്യാപാപം തീരാന്‍),
ചീസ് ചാര്‍ത്തല്‍(വിവാഹം നടക്കുന്നതിന്),
തിരുവാലില്‍ വെണ്ണ (പുത്രഭാഗ്യത്തിന്)

കൂടാതെ കോമിക്സ് ജ്ഞാനികളെ കൊണ്ട് ഡീസീ കോമിക്സ്, മാര്‍വെല്‍ കോമിക്സ് എന്നിവ പാരായണം നടത്തിക്കുന്നതും നല്ലതാണ്. ബാലമംഗളം സ്വയം പാരായണം ചെയ്യുകയുമാവാം.

വിലാസം

സൂപ്പര്‍ഡിങ്ക മഠം
എലിവാല്‍ റോഡ്
ഏഴിമല
കണ്ണൂർ

നേരിട്ട് വരുന്നവരുടെ ശ്രദ്ധയ്ക്ക് : അതിപുരാതന ഡിങ്കന്‍ ക്ഷേത്രമായ സൂപ്പര്‍ഡിങ്ക മഠത്തെ അനുകരിച്ചുകൊണ്ട് പലക്ഷേത്രങ്ങള്‍ ഉള്ളതിനാല്‍ ഇവിടെ എത്തിയതിനു ശേഷം ഫോണില്‍ ബന്ധപ്പെടുക.
Liked by: Saswath S Suryansh, Ajith Pantheeradi
tag:google.com,2010:buzz-comment:z134ut4q0qigjbjbp04cfhzbnpvqh1chip00k:1323706702252000
Ajith Pantheeradi Ajith Pantheeradi 100745818678226054655
Good. ഒരു ഡിങ്ക FAQ അത്യാവശ്യമാണ് :-) Dec 12, 2011 Dec 12, 2011