tag:google.com,2010:buzz:z12kejzpvom5wtwcf22vjtwxixnce3fpc04
Syam Kumar R. Syam Kumar R. 108055984722888068103
Jul 20, 2010 Jul 20, 2010 Buzz Public
പൂര്‍ണ്ണമായി സ്വതന്ത്ര സോഫ്ട് വെയര്‍ ഉപയോഗിക്കുന്നു എന്നു അവകാശപ്പെടുന്നവര്‍ തന്നെ സ്വതന്ത്ര സോഫ്...
പൂര്‍ണ്ണമായി സ്വതന്ത്ര സോഫ്ട് വെയര്‍ ഉപയോഗിക്കുന്നു എന്നു അവകാശപ്പെടുന്നവര്‍ തന്നെ സ്വതന്ത്ര സോഫ്ട് വെയര്‍ എന്താണു് എന്നു മനസ്സിലാക്കുന്നില്ല എന്നു തോന്നുന്നു. അതു കൊണ്ടു് ഒരു വിശദീകരണം: സ്വതന്ത്ര സോഫ്ട് വെയര്‍ എന്നതിന്റെ അര്‍ത്ഥം സ്വതന്ത്ര ലൈസന്‍സോടെ ലഭിക്കുന്ന സോഴ്സ് കോഡ് ഉപയോഗിച്ചു് ഉണ്ടാക്കിയ ഒരു സോഫ്ട് വെയര്‍ എന്നല്ല. ഒരു സോഫ്ട് വെയറിന്റെ സോഴ്സ് കോഡ് സ്വതന്ത്ര ലൈസന്‍സോടെ ലഭിക്കുന്നു എങ്കില്‍ അതിനെയാണു് സ്വതന്ത്ര സോഫ്ട് വെയര്‍ എന്നു പറയുന്നതു്. എപിക് ബ്രൗസറിന്റെ സോഴ്സ് കോഡ് സ്വതന്ത്ര ലൈസന്‍സോടെ ലഭിക്കാത്തിടത്തോളം അതു് സ്വതന്ത്ര സോഫ്ട് വെയര്‍ അല്ല. ഇതു് സ്വതന്ത്ര സോഫ്ട് വെയര്‍ തത്വചിന്തയുടെ കാര്യമല്ല. മറിച്ചു്, മൊസില്ലയുടെ ലൈസന്‍സ് പ്രകാരം ലഭിച്ച ഒരു സോഴ്സ് കോഡ് ഉപയോഗിച്ചു് പുതിയ സോഫ്ട് വെയര്‍ ഉണ്ടാക്കിയ ശേഷം ആ ലൈസന്‍സ് പാലിക്കാതിരുന്നു എന്ന പ്രശ്നമാണു്. എന്താണു് software license? A software license is a legal instrument (by way of contract law) governing the usage or redistribution of software. http://en.wikipedia.org/wiki/Software_license പബ്ളിക് ഡൊമൈനില്‍ അല്ലാത്ത എല്ലാ സോഫ്ട് വെയറും കോപ്പിറൈറ്റ് പ്രൊട്ടക്റ്റഡ് ആണു് . കോപ്പിറൈറ്റ് ഉടമസ്ഥന്മാര്‍ ഏതു ലൈസന്‍സിലാണോ (അതു സ്വതന്ത്രം ആകട്ടെ, proprietary ആകട്ടെ) സോഫ്ട് വെയര്‍ നല്കുന്നതു് അതു് അനുസരിക്കാന്‍ സോഫ്ട് വെയര്‍ ഉപഭോകതാക്കള്‍ (സ്വന്തം ആവശ്യത്തിനുപയോഗിക്കുന്നവരും അതു modify ചെയ്തു വിതരണം ചെയ്യുന്നവരും) ബാദ്ധ്യസ്ഥരാണു്. ഞാന്‍ ഒരു നിയമവിദഗ്ദ്ധനല്ല. നിയമം അറിയാവുന്നവരുടെ അഭിപ്രായങ്ങള്‍ ക്ഷണിച്ചു കൊള്ളുന്നു...
പൂര്‍ണ്ണമായി സ്വതന്ത്ര സോഫ്ട് വെയര്‍ ഉപയോഗിക്കുന്നു എന്നു അവകാശപ്പെടുന്നവര്‍ തന്നെ സ്വതന്ത്ര സോഫ്ട് വെയര്‍ എന്താണു് എന്നു മനസ്സിലാക്കുന്നില്ല എന്നു തോന്നുന്നു. അതു കൊണ്ടു് ഒരു വിശദീകരണം:

സ്വതന്ത്ര സോഫ്ട് വെയര്‍ എന്നതിന്റെ അര്‍ത്ഥം സ്വതന്ത്ര ലൈസന്‍സോടെ ലഭിക്കുന്ന സോഴ്സ് കോഡ് ഉപയോഗിച്ചു് ഉണ്ടാക്കിയ ഒരു സോഫ്ട് വെയര്‍ എന്നല്ല. ഒരു സോഫ്ട് വെയറിന്റെ സോഴ്സ് കോഡ് സ്വതന്ത്ര ലൈസന്‍സോടെ ലഭിക്കുന്നു എങ്കില്‍ അതിനെയാണു് സ്വതന്ത്ര സോഫ്ട് വെയര്‍ എന്നു പറയുന്നതു്. എപിക് ബ്രൗസറിന്റെ സോഴ്സ് കോഡ് സ്വതന്ത്ര ലൈസന്‍സോടെ ലഭിക്കാത്തിടത്തോളം അതു് സ്വതന്ത്ര സോഫ്ട് വെയര്‍ അല്ല.

ഇതു് സ്വതന്ത്ര സോഫ്ട് വെയര്‍ തത്വചിന്തയുടെ കാര്യമല്ല. മറിച്ചു്, മൊസില്ലയുടെ ലൈസന്‍സ് പ്രകാരം ലഭിച്ച ഒരു സോഴ്സ് കോഡ് ഉപയോഗിച്ചു് പുതിയ സോഫ്ട് വെയര്‍ ഉണ്ടാക്കിയ ശേഷം ആ ലൈസന്‍സ് പാലിക്കാതിരുന്നു എന്ന പ്രശ്നമാണു്.

എന്താണു് software license?

A software license is a legal instrument (by way of contract law) governing the usage or redistribution of software. http://en.wikipedia.org/wiki/Software_license

പബ്ളിക് ഡൊമൈനില്‍ അല്ലാത്ത എല്ലാ സോഫ്ട് വെയറും കോപ്പിറൈറ്റ് പ്രൊട്ടക്റ്റഡ് ആണു് . കോപ്പിറൈറ്റ് ഉടമസ്ഥന്മാര്‍ ഏതു ലൈസന്‍സിലാണോ (അതു സ്വതന്ത്രം ആകട്ടെ, proprietary ആകട്ടെ) സോഫ്ട് വെയര്‍ നല്കുന്നതു് അതു് അനുസരിക്കാന്‍ സോഫ്ട് വെയര്‍ ഉപഭോകതാക്കള്‍ (സ്വന്തം ആവശ്യത്തിനുപയോഗിക്കുന്നവരും അതു modify ചെയ്തു വിതരണം ചെയ്യുന്നവരും) ബാദ്ധ്യസ്ഥരാണു്.

ഞാന്‍ ഒരു നിയമവിദഗ്ദ്ധനല്ല. നിയമം അറിയാവുന്നവരുടെ അഭിപ്രായങ്ങള്‍ ക്ഷണിച്ചു കൊള്ളുന്നു...
http://activitystrea.ms/schema/1.0/article Software license - Wikipedia, the free encyclopedia
Liked by: sethu nath, Anoop Narayanan, Vivek T, Pratheesh Prakash, Hrishikesh K.B, vinesh pushparjunan