tag:google.com,2010:buzz:z12mtf0y3wqbyhzcv22vjtwxixnce3fpc04
Syam Kumar R Syam Kumar R 108055984722888068103
Nov 13, 2011 Nov 13, 2011 Buzz Public
പുലരിയുടെ ബസ്സ് പോസ്റ്റില്‍ നിന്ന് : "സംഘാടകർ ഇവരെ ഉദ്ഘാടനത്തിനു വിളിക്കുമ്പൊൾ മേല്പറഞ്ഞ സമുദായിക...
പുലരിയുടെ ബസ്സ് പോസ്റ്റില്‍ നിന്ന് : "സംഘാടകർ ഇവരെ ഉദ്ഘാടനത്തിനു വിളിക്കുമ്പൊൾ മേല്പറഞ്ഞ സമുദായിക ആചാരങ്ങൾ ഒഴിവാക്കുന്നതാണ് മതേതരത്വം.." തളിക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു ചടങ്ങ്. സാമൂതിരിയുടെ ഒരു പ്രായശ്ചിത്ത കര്‍മ്മം. വേദാന്തവും മീമാംസയും ചര്‍ച്ച ചെയ്യുന്ന ഒരു പണ്ഡിതസദസ്സ് . 14-ആം നൂറ്റാണ്ടു മുതല്‍ തുടര്‍ന്നു വരുന്നു. അതിന്റെ ചടങ്ങുകള്‍ തീരുമാനിക്കേണ്ടത് അതിഥിയുടെ മതം നോക്കിയാണോ? രേവതി പട്ടത്താനം എന്താണെന്ന് മനസ്സിലാക്കാത്ത ആളല്ല മുനീര്‍. ആയിരുന്നു എങ്കില്‍ അതിനെക്കുറിച്ച് അവിടെ അദ്ദേഹം വാചകമടിക്കില്ലായിരുന്നല്ലോ. ഇതിനെ ഒരു മതപരിപാടി ആയിട്ടാണ് മുനീര്‍ കാണുന്നതെങ്കില്‍ ഒരു ജനപ്രതിനിധി എന്ന നിലയില്‍ അത്തരം ഒരു പരിപാടിയില്‍ പങ്കെടുത്തത് തന്നെ ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. മറിച്ച് ഒരു സാംസ്കാരിക പരിപാടിയായാണ് കണ്ടതെങ്കില്‍ വിളക്കു കൊളുത്തലിനെ മതപരമായി കണ്ടതും ശരിയല്ല. ഒരു ജനപ്രതിനിധിയെ ക്ഷണിച്ചതിനു ശേഷം അദ്ദേഹം മുസ്ലീമാണെന്നതിനാല്‍ അദ്ദേഹത്തെ ഒഴിവാക്കി മറ്റുള്ളവരെ കൊണ്ട് വിളക്കു കത്തിപ്പിച്ചാല്‍ അത് മതേതരത്വമാകുമോ? 'രേവതി പട്ടത്താനം മതപരമായ ചടങ്ങാണ്, അതില്‍ ഒരു മന്ത്രി/ജനപ്രതിനിധി എന്ന നിലയില്‍ മുനീറിനെ ക്ഷണിച്ചത് തെറ്റാണ്' എന്നതാണ് പുലരിയുടെ വാദമെങ്കില്‍ ഞാന്‍ അതിനെ എതിര്‍ക്കില്ല. പക്ഷേ ഒരു മുസ്ലീം പങ്കെടുത്തു എന്നതുകൊണ്ട് ചടങ്ങുകളില്‍ മാറ്റം വരുത്തണമായിരുന്നു എന്ന വാദം തികച്ചും വര്‍ഗ്ഗീയവാദമാണ്. ഇഫ്താര്‍ വിരുന്നുകള്‍ മതപരമായ ചടങ്ങാണോ അതോ മതേതരമായ ഒന്നാണോ? നിങ്ങളുടെ ദൈവത്തിന്റെ പേരില്‍ കൊന്ന മൃഗത്തിന്റെ മാംസം വിളമ്പി അതു കഴിക്കാന്‍ അന്യമതസ്ഥരെ ക്ഷണിക്കുന്നത് ശരിയാണോ? എന്തുകൊണ്ട് പന്നിയിറച്ചി അവിടെ വിളമ്പുന്നില്ല? പുലരിയുടെ ലോജിക് അനുസരിച്ച് അതല്ലേ മതേതരത്വം? പുലരി പറയുന്നതു പോലെ കേരളത്തില്‍ മതപരമായ വിളക്കും മതപരമല്ലാത്ത വിളക്കും എന്നിങ്ങനെ വേര്‍തിരിവ് ഉണ്ടായിരുന്നില്ല. കായകളുടെ തോടോ, കളിമണ്ണോ, ലോഹമോ ഉപയോഗിച്ചുണ്ടാക്കുന്ന ചെറു ചിരാതുകളും കല്‍വിളക്കുകളുമാണ് പണ്ടു മുതലേ വെളിച്ചത്തിനുവേണ്ടിയായാലും മത ചടങ്ങുകള്‍ക്കായാലും ഉപയോഗിച്ചിരുന്നത്. അതേ സമയം പണമുള്ളവന്‍ ഏതു മതസ്ഥനായാലും നിലവിളക്ക് ഉപയോഗിക്കുകയും ചെയ്തിരുന്നു. ചിരാതുകളും ചെറുതും വലുതുമായ കല്‍വിളക്കുകളും ഇപ്പോഴും ക്ഷേത്രങ്ങളില്‍ ആരാധനക്ക് ഉപയോഗിക്കുന്നുമുണ്ട്. മിക്ക ക്ഷേത്രങ്ങളിലും ചുറ്റമ്പലത്തിനോ ശ്രീകോവിലിനോ ചുറ്റുമായി ഇത്തരം വിളക്കുകള്‍ കൊളുത്താറുണ്ട്. തുറന്ന ക്ഷേത്രങ്ങളില്‍ (ആല്‍മരത്തിന്‍ കീഴിലോ ചിത്രകൂടത്തിലോ ഉള്ള പ്രതിഷ്ഠകള്‍) കല്‍വിളക്കുകളും. അതുപോലെ ദീപാവലി, കാര്‍ത്തിക തുടങ്ങിയ വിശേഷങ്ങള്‍ക്കും ചിരാതുകളാണ് ഉപയോഗിക്കുന്നത്. ചര്‍ച്ച ഇവിടെ : https://plus.google.com/101325498130036833931/posts/4gytzArwW7D
പുലരിയുടെ ബസ്സ് പോസ്റ്റില്‍ നിന്ന് : "സംഘാടകർ ഇവരെ ഉദ്ഘാടനത്തിനു വിളിക്കുമ്പൊൾ മേല്പറഞ്ഞ സമുദായിക ആചാരങ്ങൾ ഒഴിവാക്കുന്നതാണ് മതേതരത്വം.."

തളിക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു ചടങ്ങ്. സാമൂതിരിയുടെ ഒരു പ്രായശ്ചിത്ത കര്‍മ്മം. വേദാന്തവും മീമാംസയും ചര്‍ച്ച ചെയ്യുന്ന ഒരു പണ്ഡിതസദസ്സ് . 14-ആം നൂറ്റാണ്ടു മുതല്‍ തുടര്‍ന്നു വരുന്നു. അതിന്റെ ചടങ്ങുകള്‍ തീരുമാനിക്കേണ്ടത് അതിഥിയുടെ മതം നോക്കിയാണോ?

രേവതി പട്ടത്താനം എന്താണെന്ന് മനസ്സിലാക്കാത്ത ആളല്ല മുനീര്‍. ആയിരുന്നു എങ്കില്‍ അതിനെക്കുറിച്ച് അവിടെ അദ്ദേഹം വാചകമടിക്കില്ലായിരുന്നല്ലോ. ഇതിനെ ഒരു മതപരിപാടി ആയിട്ടാണ് മുനീര്‍ കാണുന്നതെങ്കില്‍ ഒരു ജനപ്രതിനിധി എന്ന നിലയില്‍ അത്തരം ഒരു പരിപാടിയില്‍ പങ്കെടുത്തത് തന്നെ ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. മറിച്ച് ഒരു സാംസ്കാരിക പരിപാടിയായാണ് കണ്ടതെങ്കില്‍ വിളക്കു കൊളുത്തലിനെ മതപരമായി കണ്ടതും ശരിയല്ല.

ഒരു ജനപ്രതിനിധിയെ ക്ഷണിച്ചതിനു ശേഷം അദ്ദേഹം മുസ്ലീമാണെന്നതിനാല്‍ അദ്ദേഹത്തെ ഒഴിവാക്കി മറ്റുള്ളവരെ കൊണ്ട് വിളക്കു കത്തിപ്പിച്ചാല്‍ അത് മതേതരത്വമാകുമോ?

'രേവതി പട്ടത്താനം മതപരമായ ചടങ്ങാണ്, അതില്‍ ഒരു മന്ത്രി/ജനപ്രതിനിധി എന്ന നിലയില്‍ മുനീറിനെ ക്ഷണിച്ചത് തെറ്റാണ്' എന്നതാണ് പുലരിയുടെ വാദമെങ്കില്‍ ഞാന്‍ അതിനെ എതിര്‍ക്കില്ല. പക്ഷേ ഒരു മുസ്ലീം പങ്കെടുത്തു എന്നതുകൊണ്ട് ചടങ്ങുകളില്‍ മാറ്റം വരുത്തണമായിരുന്നു എന്ന വാദം തികച്ചും വര്‍ഗ്ഗീയവാദമാണ്.

ഇഫ്താര്‍ വിരുന്നുകള്‍ മതപരമായ ചടങ്ങാണോ അതോ മതേതരമായ ഒന്നാണോ? നിങ്ങളുടെ ദൈവത്തിന്റെ പേരില്‍ കൊന്ന മൃഗത്തിന്റെ മാംസം വിളമ്പി അതു കഴിക്കാന്‍ അന്യമതസ്ഥരെ ക്ഷണിക്കുന്നത് ശരിയാണോ? എന്തുകൊണ്ട് പന്നിയിറച്ചി അവിടെ വിളമ്പുന്നില്ല? പുലരിയുടെ ലോജിക് അനുസരിച്ച് അതല്ലേ മതേതരത്വം?

പുലരി പറയുന്നതു പോലെ കേരളത്തില്‍ മതപരമായ വിളക്കും മതപരമല്ലാത്ത വിളക്കും എന്നിങ്ങനെ വേര്‍തിരിവ് ഉണ്ടായിരുന്നില്ല. കായകളുടെ തോടോ, കളിമണ്ണോ, ലോഹമോ ഉപയോഗിച്ചുണ്ടാക്കുന്ന ചെറു ചിരാതുകളും കല്‍വിളക്കുകളുമാണ് പണ്ടു മുതലേ വെളിച്ചത്തിനുവേണ്ടിയായാലും മത ചടങ്ങുകള്‍ക്കായാലും ഉപയോഗിച്ചിരുന്നത്. അതേ സമയം പണമുള്ളവന്‍ ഏതു മതസ്ഥനായാലും നിലവിളക്ക് ഉപയോഗിക്കുകയും ചെയ്തിരുന്നു. ചിരാതുകളും ചെറുതും വലുതുമായ കല്‍വിളക്കുകളും ഇപ്പോഴും ക്ഷേത്രങ്ങളില്‍ ആരാധനക്ക് ഉപയോഗിക്കുന്നുമുണ്ട്. മിക്ക ക്ഷേത്രങ്ങളിലും ചുറ്റമ്പലത്തിനോ ശ്രീകോവിലിനോ ചുറ്റുമായി ഇത്തരം വിളക്കുകള്‍ കൊളുത്താറുണ്ട്. തുറന്ന ക്ഷേത്രങ്ങളില്‍ (ആല്‍മരത്തിന്‍ കീഴിലോ ചിത്രകൂടത്തിലോ ഉള്ള പ്രതിഷ്ഠകള്‍) കല്‍വിളക്കുകളും. അതുപോലെ ദീപാവലി, കാര്‍ത്തിക തുടങ്ങിയ വിശേഷങ്ങള്‍ക്കും ചിരാതുകളാണ് ഉപയോഗിക്കുന്നത്.

ചര്‍ച്ച ഇവിടെ : https://plus.google.com/101325498130036833931/posts/4gytzArwW7D
http://activitystrea.ms/schema/1.0/photo