tag:google.com,2010:buzz:z13gwdgwupmeere3y22vjtwxixnce3fpc04
Syam Kumar R. Syam Kumar R. 108055984722888068103
Jun 01, 2011 Jun 01, 2011 Buzz Public
തളത്തില്‍ ദിനേശനൊരു മറുപടി തളത്തില്‍ ദിനേശന്റെ പോസ്റ്റ് : https://profiles.google.com/mailmethisw...
*തളത്തില്‍ ദിനേശനൊരു മറുപടി* തളത്തില്‍ ദിനേശന്റെ പോസ്റ്റ് : https://profiles.google.com/mailmethisway/posts/5keSooZVLS3 1. *ആല്‍മരം* ആല്‍മരം മാത്രമല്ല, നന്നായി പടര്‍ന്നുപന്തലിക്കുന്ന എല്ലാമരങ്ങളും ധാരാളം ഓക്സിജന്‍ നല്കും. അതുകിട്ടാന്‍ അപ്രദക്ഷിണമായി (anti-clockwise) മരത്തിനു ചുറ്റും നടന്നാലും മതി. അതോ ഇനി പ്രദക്ഷിണത്തിനും "ശാസ്ത്രം" കണ്ടുപിടിച്ചു കൊണ്ടുവരുമോ? "ഏഴു തവണ" മാത്രമാക്കുന്നതെന്തിനാ? ആവശ്യത്തിനു ഓക്സിജന്‍ കിട്ടുന്നതു വരെ ചെയ്തുകൂടെ? *"മുന്നേ പറഞ്ഞ ആല്‍മരവും അതിന്റെ ഗുണവും ഒരു കൊച്ചു കുട്ടിയിലേക്ക്‌ ഇതിലും എളുപ്പത്തില്‍ പകരാന്‍ വേറെ എന്തിനെ കൊണ്ടാണ് കഴിയുക. ഒരു പക്ഷെ ശാസ്ത്രീയ ക്ഞ്ഞാനം ആ കുട്ടി മനസിലാക്കുക ഇല്ലായിരിക്കാം പക്ഷെ അവന്‍ ആ ശാസ്ത്രീയ സത്യത്തിന്റെ ഗുണഭോക്താവ് ആവുക വഴി അവനു നന്മ മാത്രമല്ലേ വന്നു ചേര്‍ന്നത്‌ "* കൊച്ചു കുട്ടികളോടു് "ആലിനു ചുറ്റും നടന്നാല്‍ ധാരാളം ശുദ്ധവായു കിട്ടും" എന്നു പറഞ്ഞാല്‍ പോരേ? "മുപ്പത്തി മുക്കോടി ദേവകള്‍" എന്നൊക്കെ പറഞ്ഞാല്‍ മനസ്സിലാകുന്നതിനേക്കാള്‍ നന്നായി അവര്‍ക്കു മനസ്സിലാകുമല്ലോ. (മുതിര്‍ന്നവര്‍ക്കു ചിലപ്പോള്‍ മനസ്സിലാകില്ല. അവരുടെ ബുദ്ധി condition ചെയ്യപ്പെട്ടു കഴിഞ്ഞതുകൊണ്ട്.) എന്തിനാ വെറുതേ സംസ്കാരത്തിന്റെ പേരില്‍ കള്ളത്തരം പറഞ്ഞ് അവരെ വിശ്വസിപ്പിക്കുന്നത്? "ശാസ്ത്രം" അറിയാവുന്നവരെങ്കിലും ഇതില്‍ നിന്നും മാറി നില്കേണ്ടേ? ഏറ്റവും വലിപ്പം കൂടിയതും ഏറെക്കാലം ജീവിച്ചിരിക്കുന്നതും ആയതു കൊണ്ടുമാത്രമായിരിക്കണം ആല്‍മരത്തിന് ദിവ്യത്വം കല്പ്പിക്കപ്പെട്ടത് എന്നല്ലാതെ മറ്റെന്തെങ്കിലും "ശാസ്ത്രീയ" കാരണം പ്രാചീനഭാരതീയര്‍ കണ്ടെത്തിയിരുന്നു എന്നു വിശ്വസിക്കാന്‍ ഒരു കാരണവുമില്ല. 2. *കൈ മോശം വന്ന പൈതൃകം* സര്‍പ്പക്കാവുകളില്‍ സര്‍പ്പദൈവങ്ങളുണ്ടെന്നു വിശ്വസിക്കുന്നവര്‍ തന്നെയാണ് "സര്‍പ്പങ്ങളെ ആവാഹിച്ചുമാറ്റി" കാവു വെട്ടി വെളുപ്പിക്കുന്നത്. അതിനു് "ശാസ്ത്ര"വിധിയുണ്ടത്രേ! എന്നാല്‍ വിശ്വാസമില്ലാത്ത, യഥാര്‍ത്ഥ ശാസ്ത്രജ്ഞാനമുള്ള - അല്ലെങ്കില്‍ അല്പം പ്രകൃതിസ്നേഹമെങ്കിലുമുള്ള - ഒരാള്‍ അതു ചെയ്യില്ല. നമ്മുടെ കുട്ടികളെ സര്‍പ്പദൈവങ്ങളില്‍ ഭക്തിയും ഭയവും ഉണ്ടാക്കി വളര്‍ത്തണോ അതോ ശാസ്ത്രബോധമുണ്ടാക്കി വളര്‍ത്തണോ? നമ്മുടെ പല നല്ല പാരമ്പര്യങ്ങളും നിലനിര്‍ത്താന്‍ കുട്ടികളെ കള്ളക്കഥകള്‍ പറഞ്ഞുപഠിപ്പിച്ചു വളര്‍ത്തേണ്ട ആവശ്യമില്ല. അതിലെ entertainment/scientific value മനസ്സിലാക്കിക്കൊടുത്താല്‍ മാത്രം മതി. എന്നാല്‍ scientific value പറഞ്ഞു് അബദ്ധവിശ്വാസങ്ങളെ നിലനിര്‍ത്താന്‍ ശ്രമിക്കുകയുമരുത്. 3. *വൈദേശികസ്വാധീനം* ഭാരതസംസ്കാരത്തില്‍ ഗ്രീക്ക്, ചീന, ഹൂണ, Scythian സംസ്കാരങ്ങളുടെ സ്വാധീനം ധാരാളമായിട്ടുണ്ട്. അങ്ങനെ കൊടുത്തും വാങ്ങിയും തന്നെയാണ് ലോകത്തെ എല്ലാ സംസ്കാരങ്ങളും വളര്‍ന്നിട്ടുള്ളത്. നമ്മുടെ സംസ്കാരത്തിലെ നല്ല വശങ്ങള്‍ തുടര്‍ന്നുകൊണ്ടുതന്നെ അതിലെ ദോഷവശങ്ങള്‍ ഇല്ലാതാക്കാനും അന്യസംസ്കാരങ്ങളിലെ നല്ലവശങ്ങള്‍ സ്വീകരിക്കുവാനും നമുക്കു കഴിയണം. അതിനു് അന്യസംസ്കാരങ്ങളെ കൂടുതല്‍ അടുത്തറിയാന്‍ നമുക്ക് അവസരം ലഭിക്കണം. അതല്ലെങ്കിലാണ് ഭാരതസംസ്കാരം നശിക്കാന്‍ പോകുന്നത്. 4. *അവതാരങ്ങള്‍* ഭാഗവതത്തില്‍ അവതാരങ്ങളുടെ ക്രമം ദശാവതാരക്രമത്തിലല്ല. കഴിഞ്ഞ മന്വന്തരത്തിലാണ് വരാഹ, നരസിംഹ, കൂര്‍മ്മ അവതാരങ്ങളുണ്ടാകുന്നത്. നരസിംഹാവതാരം കഴിഞ്ഞാണ് കൂര്‍മ്മാവതാരം. നരസിംഹാവതാരസമയത്ത് ബാലനായിരുന്ന പ്രഹ്ളാദന്റെ പൗത്രന്‍ മഹാബലിയുടെ കാലത്താണ് പാലാഴിമഥനം (അപ്പോഴാണ് കൂര്‍മ്മാവതാരം). മത്സ്യാവതാരം കഴിഞ്ഞ മന്വന്തരത്തിന്റെ അവസാനവും ഈ മന്വന്തരത്തിന്റെ തുടക്കവും ആയ സമയത്താണ് ഉണ്ടാകുന്നത്. അവതാരക്രമവും പരിണാമസിദ്ധാന്തവുമായി ഒരു ബന്ധവുമില്ല. *ഓഫ് :* ഭാഗവതത്തില്‍ അവതാരങ്ങള്‍ അസംഖ്യമാണെന്നും എന്നാല്‍ പ്രധാന അവതാരങ്ങള്‍ 21 ആണെന്നും പറയുന്നു. അതില്‍ ഇന്ദ്രനും ബ്രഹ്മാവും ബുദ്ധനും ഉള്‍പ്പെടുന്നു. എന്നാല്‍ ഭാഗവതത്തില്‍ പറയുന്ന ബുദ്ധന്‍ സിദ്ധാര്‍ത്ഥനല്ല ജിനസുതനെന്നും അഞ്ജനാസുതനെന്നും വിളിക്കപ്പെടുന്ന സുഗതബുദ്ധനാണ്. ( http://en.wikipedia.org/wiki/Sugata_Buddha ). ജൈനമതത്തിലെ ആദ്യ തീര്‍ത്ഥങ്കരനായ ഋഷഭദേവനും ഭാഗവതപ്രകാരം ഒരു വൈഷ്ണവാവതാരമാണ്. 5. *"ഹിന്ദു എന്നത് ഒരു മതം എന്നതിലുപരി ഒരു സംസ്കാരം എന്നാണു ഞാന്‍ മനസിലാക്കിയിട്ടുള്ളത്. പുരാണത്തില്‍ ഒരിടത്തും ഹിന്ദു മതം എന്ന് പറയുന്നില്ല എന്നാണു എന്റെ അറിവ്. ദൈവത്തില്‍ വിശ്വസിക്കാന്‍ മതത്തില്‍ വിശ്വസിക്കണം എന്നില്ല"* ഞാന്‍ ഒരു ഹിന്ദുവാണ്. അതിനെ സംസ്കാരമായിത്തന്നെയാണ് കാണുന്നതും. ഞാന്‍ ക്ഷേത്രത്തില്‍ പോകാറുണ്ട്. കൃഷ്ണനേയും ശിവനേയും ഭഗവതിയേയും ആരാധിക്കുകയും ചെയ്യുന്നു. പിതൃക്കള്‍ക്കു ബലി ഇട്ടിട്ടുണ്ട്. ഇനിയും ഇതൊക്കെ ചെയ്യുകയും ചെയ്യും. ഇതൊക്കെ ചെയ്യാന്‍ "ദൈവ"ത്തില്‍ വിശ്വസിക്കണമെന്നില്ല. "ഉറുമി" കാണാന്‍ ആ കഥ സത്യമാണെന്നു വിശ്വസിക്കേണ്ടതില്ലാത്തതുപോലെ. :-)
തളത്തില്‍ ദിനേശനൊരു മറുപടി

തളത്തില്‍ ദിനേശന്റെ പോസ്റ്റ് : https://profiles.google.com/mailmethisway/posts/5keSooZVLS3

1. ആല്‍മരം

ആല്‍മരം മാത്രമല്ല, നന്നായി പടര്‍ന്നുപന്തലിക്കുന്ന എല്ലാമരങ്ങളും ധാരാളം ഓക്സിജന്‍ നല്കും. അതുകിട്ടാന്‍ അപ്രദക്ഷിണമായി (anti-clockwise) മരത്തിനു ചുറ്റും നടന്നാലും മതി. അതോ ഇനി പ്രദക്ഷിണത്തിനും "ശാസ്ത്രം" കണ്ടുപിടിച്ചു കൊണ്ടുവരുമോ? "ഏഴു തവണ" മാത്രമാക്കുന്നതെന്തിനാ? ആവശ്യത്തിനു ഓക്സിജന്‍ കിട്ടുന്നതു വരെ ചെയ്തുകൂടെ?

"മുന്നേ പറഞ്ഞ ആല്‍മരവും അതിന്റെ ഗുണവും ഒരു കൊച്ചു കുട്ടിയിലേക്ക്‌ ഇതിലും എളുപ്പത്തില്‍ പകരാന്‍ വേറെ എന്തിനെ കൊണ്ടാണ് കഴിയുക. ഒരു പക്ഷെ ശാസ്ത്രീയ ക്ഞ്ഞാനം ആ കുട്ടി മനസിലാക്കുക ഇല്ലായിരിക്കാം പക്ഷെ അവന്‍ ആ ശാസ്ത്രീയ സത്യത്തിന്റെ ഗുണഭോക്താവ് ആവുക വഴി അവനു നന്മ മാത്രമല്ലേ വന്നു ചേര്‍ന്നത്‌ "

കൊച്ചു കുട്ടികളോടു് "ആലിനു ചുറ്റും നടന്നാല്‍ ധാരാളം ശുദ്ധവായു കിട്ടും" എന്നു പറഞ്ഞാല്‍ പോരേ? "മുപ്പത്തി മുക്കോടി ദേവകള്‍" എന്നൊക്കെ പറഞ്ഞാല്‍ മനസ്സിലാകുന്നതിനേക്കാള്‍ നന്നായി അവര്‍ക്കു മനസ്സിലാകുമല്ലോ. (മുതിര്‍ന്നവര്‍ക്കു ചിലപ്പോള്‍ മനസ്സിലാകില്ല. അവരുടെ ബുദ്ധി condition ചെയ്യപ്പെട്ടു കഴിഞ്ഞതുകൊണ്ട്.) എന്തിനാ വെറുതേ സംസ്കാരത്തിന്റെ പേരില്‍ കള്ളത്തരം പറഞ്ഞ് അവരെ വിശ്വസിപ്പിക്കുന്നത്? "ശാസ്ത്രം" അറിയാവുന്നവരെങ്കിലും ഇതില്‍ നിന്നും മാറി നില്കേണ്ടേ?

ഏറ്റവും വലിപ്പം കൂടിയതും ഏറെക്കാലം ജീവിച്ചിരിക്കുന്നതും ആയതു കൊണ്ടുമാത്രമായിരിക്കണം ആല്‍മരത്തിന് ദിവ്യത്വം കല്പ്പിക്കപ്പെട്ടത് എന്നല്ലാതെ മറ്റെന്തെങ്കിലും "ശാസ്ത്രീയ" കാരണം പ്രാചീനഭാരതീയര്‍ കണ്ടെത്തിയിരുന്നു എന്നു വിശ്വസിക്കാന്‍ ഒരു കാരണവുമില്ല.

2. കൈ മോശം വന്ന പൈതൃകം

സര്‍പ്പക്കാവുകളില്‍ സര്‍പ്പദൈവങ്ങളുണ്ടെന്നു വിശ്വസിക്കുന്നവര്‍ തന്നെയാണ് "സര്‍പ്പങ്ങളെ ആവാഹിച്ചുമാറ്റി" കാവു വെട്ടി വെളുപ്പിക്കുന്നത്. അതിനു് "ശാസ്ത്ര"വിധിയുണ്ടത്രേ! എന്നാല്‍ വിശ്വാസമില്ലാത്ത, യഥാര്‍ത്ഥ ശാസ്ത്രജ്ഞാനമുള്ള - അല്ലെങ്കില്‍ അല്പം പ്രകൃതിസ്നേഹമെങ്കിലുമുള്ള - ഒരാള്‍ അതു ചെയ്യില്ല. നമ്മുടെ കുട്ടികളെ സര്‍പ്പദൈവങ്ങളില്‍ ഭക്തിയും ഭയവും ഉണ്ടാക്കി വളര്‍ത്തണോ അതോ ശാസ്ത്രബോധമുണ്ടാക്കി വളര്‍ത്തണോ?

നമ്മുടെ പല നല്ല പാരമ്പര്യങ്ങളും നിലനിര്‍ത്താന്‍ കുട്ടികളെ കള്ളക്കഥകള്‍ പറഞ്ഞുപഠിപ്പിച്ചു വളര്‍ത്തേണ്ട ആവശ്യമില്ല. അതിലെ entertainment/scientific value മനസ്സിലാക്കിക്കൊടുത്താല്‍ മാത്രം മതി. എന്നാല്‍ scientific value പറഞ്ഞു് അബദ്ധവിശ്വാസങ്ങളെ നിലനിര്‍ത്താന്‍ ശ്രമിക്കുകയുമരുത്.

3. വൈദേശികസ്വാധീനം

ഭാരതസംസ്കാരത്തില്‍ ഗ്രീക്ക്, ചീന, ഹൂണ, Scythian സംസ്കാരങ്ങളുടെ സ്വാധീനം ധാരാളമായിട്ടുണ്ട്. അങ്ങനെ കൊടുത്തും വാങ്ങിയും തന്നെയാണ് ലോകത്തെ എല്ലാ സംസ്കാരങ്ങളും വളര്‍ന്നിട്ടുള്ളത്. നമ്മുടെ സംസ്കാരത്തിലെ നല്ല വശങ്ങള്‍ തുടര്‍ന്നുകൊണ്ടുതന്നെ അതിലെ ദോഷവശങ്ങള്‍ ഇല്ലാതാക്കാനും അന്യസംസ്കാരങ്ങളിലെ നല്ലവശങ്ങള്‍ സ്വീകരിക്കുവാനും നമുക്കു കഴിയണം. അതിനു് അന്യസംസ്കാരങ്ങളെ കൂടുതല്‍ അടുത്തറിയാന്‍ നമുക്ക് അവസരം ലഭിക്കണം. അതല്ലെങ്കിലാണ് ഭാരതസംസ്കാരം നശിക്കാന്‍ പോകുന്നത്.

4. അവതാരങ്ങള്‍

ഭാഗവതത്തില്‍ അവതാരങ്ങളുടെ ക്രമം ദശാവതാരക്രമത്തിലല്ല. കഴിഞ്ഞ മന്വന്തരത്തിലാണ് വരാഹ, നരസിംഹ, കൂര്‍മ്മ അവതാരങ്ങളുണ്ടാകുന്നത്. നരസിംഹാവതാരം കഴിഞ്ഞാണ് കൂര്‍മ്മാവതാരം. നരസിംഹാവതാരസമയത്ത് ബാലനായിരുന്ന പ്രഹ്ളാദന്റെ പൗത്രന്‍ മഹാബലിയുടെ കാലത്താണ് പാലാഴിമഥനം (അപ്പോഴാണ് കൂര്‍മ്മാവതാരം). മത്സ്യാവതാരം കഴിഞ്ഞ മന്വന്തരത്തിന്റെ അവസാനവും ഈ മന്വന്തരത്തിന്റെ തുടക്കവും ആയ സമയത്താണ് ഉണ്ടാകുന്നത്. അവതാരക്രമവും പരിണാമസിദ്ധാന്തവുമായി ഒരു ബന്ധവുമില്ല.

ഓഫ് :

ഭാഗവതത്തില്‍ അവതാരങ്ങള്‍ അസംഖ്യമാണെന്നും എന്നാല്‍ പ്രധാന അവതാരങ്ങള്‍ 21 ആണെന്നും പറയുന്നു. അതില്‍ ഇന്ദ്രനും ബ്രഹ്മാവും ബുദ്ധനും ഉള്‍പ്പെടുന്നു. എന്നാല്‍ ഭാഗവതത്തില്‍ പറയുന്ന ബുദ്ധന്‍ സിദ്ധാര്‍ത്ഥനല്ല ജിനസുതനെന്നും അഞ്ജനാസുതനെന്നും വിളിക്കപ്പെടുന്ന സുഗതബുദ്ധനാണ്. ( http://en.wikipedia.org/wiki/Sugata_Buddha ). ജൈനമതത്തിലെ ആദ്യ തീര്‍ത്ഥങ്കരനായ ഋഷഭദേവനും ഭാഗവതപ്രകാരം ഒരു വൈഷ്ണവാവതാരമാണ്.

5. "ഹിന്ദു എന്നത് ഒരു മതം എന്നതിലുപരി ഒരു സംസ്കാരം എന്നാണു ഞാന്‍ മനസിലാക്കിയിട്ടുള്ളത്. പുരാണത്തില്‍ ഒരിടത്തും ഹിന്ദു മതം എന്ന് പറയുന്നില്ല എന്നാണു എന്റെ അറിവ്. ദൈവത്തില്‍ വിശ്വസിക്കാന്‍ മതത്തില്‍ വിശ്വസിക്കണം എന്നില്ല"

ഞാന്‍ ഒരു ഹിന്ദുവാണ്. അതിനെ സംസ്കാരമായിത്തന്നെയാണ് കാണുന്നതും. ഞാന്‍ ക്ഷേത്രത്തില്‍ പോകാറുണ്ട്. കൃഷ്ണനേയും ശിവനേയും ഭഗവതിയേയും ആരാധിക്കുകയും ചെയ്യുന്നു. പിതൃക്കള്‍ക്കു ബലി ഇട്ടിട്ടുണ്ട്. ഇനിയും ഇതൊക്കെ ചെയ്യുകയും ചെയ്യും. ഇതൊക്കെ ചെയ്യാന്‍ "ദൈവ"ത്തില്‍ വിശ്വസിക്കണമെന്നില്ല. "ഉറുമി" കാണാന്‍ ആ കഥ സത്യമാണെന്നു വിശ്വസിക്കേണ്ടതില്ലാത്തതുപോലെ. :-)
http://activitystrea.ms/schema/1.0/photo
Liked by: തളത്തില്‍ ദിനേശന്‍ ™ :, Pradeep Balakrishnan, Mspatteri Mekkat, Ranjith | രഞ്ജിത്ത് | ರಂಜಿತ್ | ரஞ்சித் | रंजित
tag:google.com,2010:buzz-comment:z13gwdgwupmeere3y22vjtwxixnce3fpc04:1306919326084000
ഐറിസ് || IRIS || ® ഐറിസ് || IRIS || ® 117540781569500343634
Gud Explanation ...thanks Jun 01, 2011 Jun 01, 2011
tag:google.com,2010:buzz-comment:z13gwdgwupmeere3y22vjtwxixnce3fpc04:1306920137942000
തളത്തില്‍ ദിനേശന്‍ ™ : തളത്തില്‍ ദിനേശന്‍ ™ : 116932568353098063682
Good one.. ശ്യാമേ ഞാന്‍ അത് ഒരു മുന്‍വിധിയോടെ എഴുതിയതല്ല. മാത്രമല്ല വിശ്വാസത്തിന്റെ ആണികല്ല് നോക്കാനും ശ്രമിച്ചതല്ല എന്റെ വിശ്വാസം ഞാന്‍ എഴുതി അത്രയേ ഉള്ളൂ.. വിശ്വാസം ആണ് എല്ലാം അവിശ്വാസിയിലും ഒരു വിശ്വാസം ഉണ്ട് എന്നെ ഞാന്‍ പറയാന്‍ ശ്രമിച്ചുള്ളൂ..ദൈവത്തിന്റെ വ്യക്തിത്വം ഇന്നതാണ് എന്ന് പറഞ്ഞിട്ടില്ല. മാത്രമല്ല പുരാണങ്ങള്‍ എല്ലാം ശാസ്ത്രീയം ആകും എന്നും പറഞ്ഞിട്ടല്ല.. വിശ്വാസമുള്ളവര്‍ക്ക് അവന്റെ വിശ്വാസം രക്ഷിക്കും എന്നതില്‍ കവിഞ്ഞു ഒരു മനാസിക ആശ്വാസം നല്‍കും എന്ന് വിശ്വസിക്കുന്നു. സുകൃതം സിനിമയിലെ പോലെ. (ഇനി ഇതൊരു ഉധാഹരണമായി എടുത്തു എനിക്കെതിരെ വീശണ്ട. പെട്ടെന്ന് ആലോചിച്ചപ്പോള്‍ കിട്ടിയ ഒരു കഥ എന്നെ അര്‍ഥം ഉള്ളൂ ).

എനിക്ക് തളം വെക്കാരായി.. എനിക്ക് പ്രാന്തായി എന്ന് എഴുതുന്നതിനു പകരം ശാസ്ത്രീയമായി എഴുതിയതില്‍ എന്റെ അഭിനന്ദനങള്‍. വിശ്വാസം അറിയാന്‍ ശ്രമിക്കുമ്പോള്‍ അറിവുണ്ടാകുന്നു എന്നും കൂടി ചേര്‍ക്കുന്നു..
Jun 01, 2011 Jun 01, 2011
tag:google.com,2010:buzz-comment:z13gwdgwupmeere3y22vjtwxixnce3fpc04:1306920298552000
Akhil Nair Akhil Nair 102337955757104723778
കൊച്ചു കുട്ടികളോടു് "ആലിനു ചുറ്റും നടന്നാല്‍ ധാരാളം ശുദ്ധവായു കിട്ടും"

ഇങ്ങനെ നേരിട്ട് പറഞ്ഞാല്‍ അനുസരിക്കുന്നതിനെക്കാള്‍ കൂടുതല്‍ ദൈവത്തിനെ അതില്‍ ഉള്‍കൊള്ളിച്ചാല്‍ അത് കൂടുതല്‍ പേര്‍ ചെയ്യും ഉറപ്പാണ്‌ ...
ഇതു മാത്രമല്ല എല്ലാ കാര്യവും അങ്ങനെ തന്നെ ...... ഒരു മാസം വെള്ളമാടിക്കരുത് മത്സ്യ മാംസാദികള്‍ കഴിക്കരുത് എന്ന് നേരിട്ട് പറഞ്ഞാല്‍ എത്ര പേര്‍ കേള്‍ക്കും ??
പകരം ഒരു മാസത്തെ വൃതം പിടിച്ചു മല കയറാന്‍ പറഞ്ഞാലോ ??
Jun 01, 2011 Jun 01, 2011
tag:google.com,2010:buzz-comment:z13gwdgwupmeere3y22vjtwxixnce3fpc04:1306921490802000
Syam Kumar R. Syam Kumar R. 108055984722888068103
അഖില്‍, ഞാന്‍ 9-ആം വയസ്സുമുതല്‍ സസ്യാഹാരിയാണ്. എന്റെ സ്വന്തം ഇഷ്ടപ്രകാരം. വീട്ടുകാരുടെ കളിയാക്കലുകളെ അവഗണിച്ചുകൊണ്ട്. ഒരു ദൈവവുമല്ല കാരണം. കുട്ടികള്‍ക്കുള്ള ഒരു ശാസ്ത്രമാസികയാണ് എനിക്കു പ്രചോദനം തന്നത്. ഞാന്‍ പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യുകയില്ല (ബിയര്‍ മദ്യമല്ല. :p). എനിക്കു മറ്റുള്ളവരില്‍നിന്നും എന്തെങ്കിലും വലിയ പ്രത്യേകത ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല. എനിക്കു കഴിയുമെങ്കില്‍ മറ്റുള്ളവര്‍ക്കും കഴിയും.

വ്രതം തുടങ്ങിവച്ച് മാംസം കഴിക്കുന്ന, മദ്യപിക്കുന്ന എത്രയോ പേരുണ്ട്. ഒരു കുറ്റബോധവുമില്ലാതെ അവര്‍ മല ചവിട്ടുന്നു.

മനുഷ്യന്‍ ഏതു തീരുമാനവും എടുക്കുന്നത് അവന്റെ അബോധമനസ്സിലാണ്. പിന്നീട് ബോധമനസ്സുകൊണ്ട് ആ തീരുമാനത്തെ ന്യായികരിക്കാന്‍ ശ്രമിക്കുന്നു. അതിനുള്ള പല വഴികളാണ് ദൈവവും ജാതി മഹത്വവും ദേശഭക്തിയും യുക്തിവാദവുമൊക്കെ. ന്യായീകരിക്കാന്‍ വഴി കണ്ടെത്തുന്നവന് ഒരു കുറ്റബോധവുമില്ലാതെ എന്തു പോക്രിത്തരവും കാണിക്കാം. അതുകൊണ്ടു തന്നെയാണ് ദൈവത്തിന്റെ പേരില്‍ തീവ്രവാദം നടക്കുന്നതും. തങ്ങള്‍ ചെയ്യുന്ന തെറ്റുകളെ അവര്‍ ദൈവത്തിന്റെ പേരില്‍ ന്യായീകരിക്കുന്നു. 'ദൈവം' ഒരു നല്ല മാതൃക അല്ല എന്നു വ്യക്തമല്ലേ?
Jun 01, 2011 Jun 01, 2011
tag:google.com,2010:buzz-comment:z13gwdgwupmeere3y22vjtwxixnce3fpc04:1306922256678000
തളത്തില്‍ ദിനേശന്‍ ™ : തളത്തില്‍ ദിനേശന്‍ ™ : 116932568353098063682
അത് കൊള്ളാമല്ലോ..? വികലമായ വീക്ഷണം ഉള്ളവരുടെ ചെയ്തികളെ ദൈവത്തിനു തലയില്‍ കെട്ടി വക്കുന്നത് മോശമല്ലേ..? ദൈവം എന്നുള്ളത് അസ്ഥിത്വം ഉള്ള വസ്തു ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ ദൈവം അസ്ത്ത്വം ഉള്ള വസ്തുവിലും ഉണ്ടാവാം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു ദുഷ്ട പ്രവര്‍ത്തി ചെയ്തു പഴി ചാരുക എന്നത് തികച്ചു മാനുഷിക പരമായ ക്രിയ ആണ്.. ദൈവം മനുഷ്യന് മാത്രം ഉള്ളതല്ല. ഈ ലോകത്തിലെ സര്‍വ ചര ചരങ്ങല്കും കൂടി ഉള്ളതാണ്. ഭാഷ പ്രധാനമായ പ്രാര്‍ത്ഥന കൊണ്ട് ദൈവത്തെ വശീകരിക്കാന്‍ ആവും എന്ന പൊള്ളത്തരവും ഞാന്‍ ഇവിടെ ഖണ്ഡിക്കുന്നു. കാരണം മറ്റു ജീവികള്‍ക്ക് മാലയും പൂവും ഇട്ടു പ്രാര്‍ഥിക്കാന്‍ പറ്റുമോ..? പ്രാര്‍ത്ഥന എന്നത് ഒരു സാധന ആണ് . കര്‍മമാണ് ഏറ്റവും നല്ല സാധന . നല്ല ക്രമം ചെയ്യൂ ദൈവത്തെ കണ്ടെത്തൂ എന്നെ പുരാണങ്ങള്‍ പറയുന്നുള്ളൂ.. എന്ന് വച്ച് സത്കര്‍മം ചെയ്‌താല്‍ ദൈവം വെടികെട്ടും പഠക്കോം കൊണ്ട് വരും എന്ന് അര്‍ത്ഥമില്ല നല്ല കര്‍മം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മാനസിക സുഖം അത് തന്നെ ആണ് നിങ്ങളുടെ ഉള്ളിലെ ദൈവവും. Jun 01, 2011 Jun 01, 2011
tag:google.com,2010:buzz-comment:z13gwdgwupmeere3y22vjtwxixnce3fpc04:1306922712601000
Akhil Nair Akhil Nair 102337955757104723778
ശ്യാം ഞാന്‍ എല്ലാരുടേം കാര്യം അല്ല പറയുന്നത് .. ശാസ്ത്രത്തില്‍ മാത്രം വിശ്വസിച്ചു ജീവിക്കുന്നവര്‍ ഒരുപാടു പേര്‍ ഉണ്ട്
എങ്കിലും ദൈവ ഭയം ഉള്ളതുകൊണ്ട് മാത്രം പാപം ചെയ്യാതെ സഹ ജീവികളെ കൊല്ലാതെ ജീവിക്കുന്ന അനേകം ആള്‍ക്കാരെ നമുക്ക് കാണുവാന്‍ കഴിയും
കാരണം അവരുടെ അബോധ മനസ്സില്‍ ദൈവം എന്ന ഒരു സങ്കല്‍പം ഉണ്ട് ... എല്ലാത്തിനും അധിപനായ സര്‍വ ശക്തനായ ദൈവം ... പാപം ചെയ്യുന്നത് ആ ദൈവം കാണുന്നുണ്ട് എന്ന ബോധം
കഷ്ടകാലത്ത്‌ മറ്റാരും ഇല്ലെങ്കിലും ദൈവം എന്റെ തുണയായി ഉണ്ടാകും എന്ന ആശ്വാസം... ഇതൊക്കെ ഉള്ളത് മനുഷ്യ രാശിക്ക് എന്ത് മാത്രം പ്രയോജനങ്ങള്‍ ചെയ്തിട്ടുണ്ട് ...........................
ചില അധമന്മാര്‍ ദൈവത്തെ ഉപയോഗിച്ച് ക്രിമിനലുകളെ സൃഷ്ടിക്കുന്നുണ്ട് എന്ന യാഥാര്‍ഥ്യം മനസ്സിലാക്കികൊണ്ടുതന്നെ പറയുന്നതാണിത്

ഹിന്ദു മതത്തില്‍ ആരാധിക്കുന്നത് പ്രകൃതിയെ ആണ് കല്ലിനെയും പശുവിനെയും തീയും മഴയും കടലും കാറ്റും എല്ലാം ദൈവമാണ് അറിയാതെ ആണെങ്കിലും മനുഷ്യന്റെ മനസ്സില്‍ പ്രകൃതിയെ സ്നേഹിക്കാന്‍ പഠിപ്പിക്കുകയല്ലേ ഇതുവഴി കഴിഞ്ഞത് ...
Jun 01, 2011 Jun 01, 2011
tag:google.com,2010:buzz-comment:z13gwdgwupmeere3y22vjtwxixnce3fpc04:1306923278612000
Syam Kumar R. Syam Kumar R. 108055984722888068103
വികലമായ വീക്ഷണം ഉള്ളവരുടെ ചെയ്തികളെ ദൈവത്തിനു തലയില്‍ കെട്ടി വക്കുന്നത് മോശമല്ലേ..?

നമ്മളല്ലല്ലോ അവരുടെ പ്രവൃത്തികളെ ദൈവത്തിന്റെ തലയില്‍ കെട്ടി വയ്ക്കുന്നത്. അവര്‍ തന്നെയാണ്. അതിന് അവര്‍ മതഗ്രന്ഥങ്ങളെ കൂട്ടുപിടിക്കുകയും ചെയ്യുന്നു.

മനസ്സില്‍ നന്മ ഉള്ളവര്‍ക്ക് നന്മ ചെയ്യാനും തിന്മ ചെയ്യാതിരിക്കാനും ഒരു ദൈവത്തിലും ഉള്ള വിശ്വാസം ആവശ്യമില്ല. അത്തരത്തില്‍ നന്മ ഉള്ളവരായി കുട്ടികളെ വളര്‍ത്താന്‍ രക്ഷകര്‍ത്താക്കള്‍ക്ക് ദൈവത്തിന്റെ ആവശ്യവുമില്ല (കഥകളുടെ ആവശ്യം തീര്‍ച്ചയായും ഉണ്ട്. വലുതായിക്കഴിഞ്ഞും ആ കഥകളൊക്കെ സത്യമാണെന്നു വിശ്വസിക്കുന്ന തരത്തില്‍ പഠിപ്പിക്കാതിരുന്നാല്‍ മാത്രം മതി). തിന്മ മനസ്സിലുള്ളവര്‍ക്ക് എത്ര ദൈവവിശ്വാസം ഉണ്ടായിട്ടും കാര്യമില്ല. അവര്‍ ആ വിശ്വാസത്തെത്തന്നെ തെറ്റായകാര്യങ്ങള്‍ക്കുപയോഗിക്കും.

പിന്നെ, ദൈവത്തേയോ നിയമത്തേയൊ സമൂഹത്തേയോ ഭയം ഉള്ളതുകൊണ്ടുമാത്രം തെറ്റു ചെയ്യാതിരിക്കുന്നവരെയാണ് ഏറ്റവും പേടിക്കേണ്ടത്. അവരായിരിക്കും ഒരവസരം കിട്ടിയാല്‍ ഏറ്റവും അപകടകാരികള്‍.

മനസ്സിലെ നന്മയാണ് യഥാര്‍ഥ ദൈവം. അതിനെ കുട്ടികളില്‍ നാം സൃഷ്ടിക്കേണ്ട കാര്യമില്ല. നമ്മുടെ തിന്മകള്‍ അവര്‍ പഠിക്കാതെ നോക്കിയാല്‍ മാത്രം മതി. നമ്മള്‍ അവര്‍ക്ക് നല്ല മാതൃക ആയിരിക്കുക.
Jun 01, 2011 Jun 01, 2011
tag:google.com,2010:buzz-comment:z13gwdgwupmeere3y22vjtwxixnce3fpc04:1306923451810000
Syam Kumar R. Syam Kumar R. 108055984722888068103
ഹിന്ദു മതത്തില്‍ ആരാധിക്കുന്നത് പ്രകൃതിയെ ആണ് കല്ലിനെയും പശുവിനെയും തീയും മഴയും കടലും കാറ്റും എല്ലാം ദൈവമാണ് അറിയാതെ ആണെങ്കിലും മനുഷ്യന്റെ മനസ്സില്‍ പ്രകൃതിയെ സ്നേഹിക്കാന്‍ പഠിപ്പിക്കുകയല്ലേ ഇതുവഴി കഴിഞ്ഞത് ...

ആവശ്യമുള്ളപ്പോള്‍ ദൈവത്തെ ആവാഹിച്ചു മാറ്റിപ്രതിഷ്ഠിച്ച് പ്രകൃതിയെ നശിപ്പിക്കാം എന്നാണ് ഫലത്തില്‍ അവര്‍ പഠിച്ചത്.
Jun 01, 2011 Jun 01, 2011
tag:google.com,2010:buzz-comment:z13gwdgwupmeere3y22vjtwxixnce3fpc04:1306923798888000
തളത്തില്‍ ദിനേശന്‍ ™ : തളത്തില്‍ ദിനേശന്‍ ™ : 116932568353098063682
മനസ്സിലെ നന്മയാണ് യഥാര്‍ഥ ദൈവം. അതിനെ കുട്ടികളില്‍ നാം സൃഷ്ടിക്കേണ്ട കാര്യമില്ല. നമ്മുടെ തിന്മകള്‍ അവര്‍ പഠിക്കാതെ നോക്കിയാല്‍ മാത്രം മതി. നമ്മള്‍ അവര്‍ക്ക് നല്ല മാതൃക ആയിരിക്കുക. ഇതാണ് ഞാന്‍ പറഞ്ഞു വന്ന കാര്യവും Jun 01, 2011 Jun 01, 2011
tag:google.com,2010:buzz-comment:z13gwdgwupmeere3y22vjtwxixnce3fpc04:1306924255899000
ഐറിസ് || IRIS || ® ഐറിസ് || IRIS || ® 117540781569500343634
ദൈവം എന്നത് വെറും വിശ്വാസമല്ല അതൊരു യുക്തിപരമായ സത്യമാണു Jun 01, 2011 Jun 01, 2011
tag:google.com,2010:buzz-comment:z13gwdgwupmeere3y22vjtwxixnce3fpc04:1306924371234000
Akhil Nair Akhil Nair 102337955757104723778
ശ്യാമേ ഒരു അമ്പലം ഉള്ളത് കൊണ്ട് മാത്രം പൊട്ടിക്കപ്പെടാത്ത കരിങ്കല്‍ കോറികളും വെട്ടി തെളിക്കപ്പെടാത്ത ചോലക്കാടുകളും നികത്തപ്പെടാത്ത കുളങ്ങളും ഒരു പാടുണ്ട് നമ്മുടെ കേരളത്തില്‍ ............ Jun 01, 2011 Jun 01, 2011
tag:google.com,2010:buzz-comment:z13gwdgwupmeere3y22vjtwxixnce3fpc04:1306924409252000
Akhil Nair Akhil Nair 102337955757104723778
ഡയറക്റ്റ് ആയി ഒരു ചോദ്യം ചോദിക്കട്ടെ ശ്യാം ... ശ്യാം കരുതുന്നുണ്ടോ ഈ ഭൂമിയില്‍ ദൈവം എന്ന സങ്കല്‍പം ഇല്ലാതിരുന്നുവെങ്കില്‍ ഇതു കൂടുതല്‍ മനോഹരം ആകുമായിരുന്നു എന്ന് ?? മനുഷ്യര്‍ കൂടുതല്‍ സ്നേഹത്തോടും സാഹോദര്യതോടും ഇവിടെ ജീവിച്ചേനെ എന്ന് ?? Jun 01, 2011 Jun 01, 2011
tag:google.com,2010:buzz-comment:z13gwdgwupmeere3y22vjtwxixnce3fpc04:1306924525656000
ഐറിസ് || IRIS || ® ഐറിസ് || IRIS || ® 117540781569500343634
അഖിൽ ദൈവം എന്നത് സങ്കല്പം ഒന്നുമല്ല നീയും ഞാനും എന്നത് പോലൊരു സത്യം...അതിനെ എന്ത് പേരിട്ടാലും കുഴപ്പമില്ല... Jun 01, 2011 Jun 01, 2011
tag:google.com,2010:buzz-comment:z13gwdgwupmeere3y22vjtwxixnce3fpc04:1306925248998000
Syam Kumar R. Syam Kumar R. 108055984722888068103
ശ്യാമേ ഒരു അമ്പലം ഉള്ളത് കൊണ്ട് മാത്രം പൊട്ടിക്കപ്പെടാത്ത കരിങ്കല്‍ കോറികളും വെട്ടി തെളിക്കപ്പെടാത്ത ചോലക്കാടുകളും നികത്തപ്പെടാത്ത കുളങ്ങളും ഒരു പാടുണ്ട് നമ്മുടെ കേരളത്തില്‍ ............

വളരെ നല്ലത്. എന്നാല്‍ അതിനെക്കാളേറെ ഞാന്‍ സന്തോഷിക്കുക, പ്രകൃതിസ്നേഹവും മനുഷ്യസ്നേഹവും കൊണ്ടുമാത്രം പ്രകൃതി സംരക്ഷിക്കപ്പെടുമ്പോളാണ്. സ്നേഹമില്ലെങ്കിലും സാരമില്ല, പ്രകൃതി നശിപ്പിക്കപ്പെടുന്നത് സ്വന്തം വംശത്തിന്റെ നാശത്തിനു തന്നെ കാരണമാകുമെന്ന ബോധമെങ്കിലും ഉണ്ടായെങ്കില്‍... ക്ഷേത്രങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളും സംരക്ഷിക്കപ്പെടണമല്ലോ.

ഡയറക്റ്റ് ആയി ഒരു ചോദ്യം ചോദിക്കട്ടെ ശ്യാം ... ശ്യാം കരുതുന്നുണ്ടോ ഈ ഭൂമിയില്‍ ദൈവം എന്ന സങ്കല്‍പം ഇല്ലാതിരുന്നുവെങ്കില്‍ ഇതു കൂടുതല്‍ മനോഹരം ആകുമായിരുന്നു എന്ന് ?? മനുഷ്യര്‍ കൂടുതല്‍ സ്നേഹത്തോടും സാഹോദര്യതോടും ഇവിടെ ജീവിച്ചേനെ എന്ന് ??

ഇല്ല. ദൈവങ്ങള്‍ വളരെ മനോഹരമായ സങ്കല്പമാണ് - അവര്‍ ഇരിക്കുന്നത് നല്ല മനുഷ്യരുടെ മനസ്സിലായിരിക്കുന്നിടത്തോളം.
Jun 01, 2011 Jun 01, 2011
tag:google.com,2010:buzz-comment:z13gwdgwupmeere3y22vjtwxixnce3fpc04:1306926250585000
തളത്തില്‍ ദിനേശന്‍ ™ : തളത്തില്‍ ദിനേശന്‍ ™ : 116932568353098063682
ഞാന്‍ ഒരിക്കലും ഒരു മതതിന്റെം വക്താവ് അല്ല.. ഓരോരുത്തര്‍ ഓരോ രീതിയില്‍ ദൈവത്തെ കാണാന്‍ ശ്രമിക്കുന്നു. പ്രകാശം ഉണ്ടാകാന്‍ ചിലര്‍ തീയിനെ ആശ്രയിക്കുന്നു ചിലര്‍ ബള്‍ബ്‌ ചിലെര്‍ ടോര്‍ച് . ഉദേശം ഒന്ന് മാത്രം - മുന്നിലെ അന്ധത മാറണം . അത്രയേ ഉള്ളൂ.. അത് പോലെ തന്നെ ആണ് വിശ്വാസവും

എന്റെ പോസ്റ്റ്‌ ഹിന്ദു മതത്തെ പ്രീനിപ്പിക്കാനുല്ലതല്ല ഭാരതീയ സംസ്കാരവും ചിന്തകളും മോശമല്ല എന്ന് കാണിക്കാന്‍ വേണ്ടി മാത്രം ആയിരുന്നു
Jun 01, 2011 Jun 01, 2011
tag:google.com,2010:buzz-comment:z13gwdgwupmeere3y22vjtwxixnce3fpc04:1306928800047000
♫ ♪※※Ǻ ĵ ά ά ζ ђ ※※ ♪ ♫ ♫ ♪※※Ǻ ĵ ά ά ζ ђ ※※ ♪ ♫ 101378812183842765470
ദിനേശന്റെ വാകുകളില്‍ തെറ്റ് ഞാന്‍ കാണുന്നില്ല .
ദയിവം (god) എന്നധു ഒരു ശക്തിയാണ് ആശക്തി ഉണ്ടായധു വിശ്വാസം എന്നാ പ്രക്രിയയിലൂടെയും


നമ്മള്‍ക് അറിയാവുന്ന ദൈവങ്ങളായ അയ്യപ്പന്‍,യേശു etc .ഇവര്‍ ദയിവങ്ങള്‍ അല്ല ഒരു കാലത്ത് ജീവിച്ചിരുന്ന മഹാന്‍ മാരായ വ്യക്തിത്വങ്ങള്‍ മാത്രം.
(ബഹുമാനിക്ക്പെടുന്ന വ്യക്തികളെ ആരാധിക്കുന്ന പ്രവണത പണ്ട് മുതലേ ലോകത്തില്‍ ഉള്ളധാണ്)


നമ്മുടെ പൂര്‍വികര്‍ വളരെ അതികം ബുദ്ധി മന്മാരും വിവേകികളും ആരുന്നു.അവര്‍ അവരുടെ അറിവുകളെ കഥയിലൂടെയും പാടിലൂടെയും തലമുറകള്‍ക്ക് പകര്‍ന്നു നല്‍കിയിരുന്നു
(ഒരു കുട്ടി അലെങ്കില്‍ ഒരു മനുഷ്യന്‍ പ്രഭാഷനഗലെ കാല്‍ ഓര്‍ത്തിരിക്കുനതു കഥകളും പാടുകളും ആയിരിക്കും )
അന്നാല്‍ ലോകത്തില്‍ എല്ലാവരും അതിബുധിമാന്മാര്‍ അല്ല !!


ഒരു ജാഥയില്‍ മുന്നില നിന്ല്‍ക്കുന്ന നേതാവ് "പിക്കറ്റ് ചെയും പിക്കറ്റ് ചെയും നാളേം ഞങ്ങള് പിക്കറ്റ് ചെയും " എന്നുളതു ഏറ്റവും പിറകില്‍ എത്തിയപ്പോള്‍ "ബിസ്കറ്റ് തിന്നും ബിസ്കറ്റ് തിന്നും നാളേം ഞങ്ങള് ബിസ്കറ്റ് തിന്നും " എന്നയാപോലെ (ഇത് ഒരു ഹാസ്യ പഴമൊഴി ആണേ :) )


നൂറ്റാണ്ടുകള്‍ കഴിഞ്ഞപോലെക്കും അര്‍ഥങ്ങള്‍ മാറി. അതിനാല്‍ പലതും പൊള്ളത്തരങ്ങള്‍ ആണെന് തോന്നും എങ്കിലും അതിനുള്ളിലെ മനസിലാക്കധെ പോയാ പല ശാസ്ത്ര സതിയങ്ങളും ഉണ്ട് .


അതു കൊണ്ട് സംസ്കരതെയോ മതവിശ്വസങ്ങലെയോ എഴുധിതല്ലുകയല്ല വേണ്ടത് .അതിന്റെ ശരിയായ അര്‍ഥം മനസിലാക്കി യുസ് ചെയ്കയാണ് വേണ്ടത് .


ഓ ഇത്രയും മസില് പിടിചെഴിടി ഞാന്‍ തളര്‍ന്നു ,ഒരു ഭോഞ്ചി വെള്ളം കുടിച്ചിട്ട് വരാം ക്ടാങ്ങളെ .....! നിങ്ങലപ്പോലേക്ക് തമ്മി ത
Jun 01, 2011 Jun 01, 2011