tag:google.com,2010:buzz:z12xd5dhvniozhtpe04cfhzbnpvqh1chip00k
Syam Kumar R Syam Kumar R 108055984722888068103
Dec 07, 2011 Dec 07, 2011 Buzz Public
ഞാന്‍ പശ്ചാത്തപിക്കുന്നു. ഡിങ്കനേയും ഡിങ്കന്‍ ഭക്തന്മാരേയും നിന്ദിച്ചതിന് ഞാന്‍ എല്ലാവരോടും ക്ഷമ ...
ഞാന്‍ പശ്ചാത്തപിക്കുന്നു. ഡിങ്കനേയും ഡിങ്കന്‍ ഭക്തന്മാരേയും നിന്ദിച്ചതിന് ഞാന്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഇന്ന് നട്ടുച്ചെക്കു ഞാൻ വഴിയിൽവെച്ചു സൂര്യന്റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം ആകാശത്തിൽ നിന്നു എന്നെ ചുറ്റി പ്രകാശിക്കുന്നതു കണ്ടു. ഞാന്‍ നിലത്തു വീണപ്പോൾ: ശ്യാം, ശ്യാം നീ എന്നെ ഉപദ്രവിക്കുന്നതു എന്തു? മുള്ളിന്റെ നേരെ ഉതെക്കുന്നതു നിനക്കു വിഷമം ആകുന്നു എന്നു സംസ്കൃതഭാഷയിൽ എന്നോടു പറയുന്നൊരു ശബ്ദം ഞാൻ കേട്ടു. നീ ആരാകുന്നു എന്നു ഞാൻ ചോദിച്ചതിന്നു: നീ ഉപദ്രവിക്കുന്ന ഡിങ്കന്‍ തന്നേ അപ്പോള്‍ ഡിങ്കന്റെ ദിവ്യരൂപം കാണുമാറായ് വന്നു. ഞാന്‍ ഇന്നലെ സൂപ്പര്‍മാനെ ആരാധിച്ച മാല്യങ്ങളും പുഷ്പങ്ങളും ധരിച്ചുകൊണ്ടത്രേ ഡിങ്കനെ കാണുമാറായത്. സൂപ്പര്‍മാന്റെ വിഗ്രഹത്തില്‍ ചാര്‍ത്തിയവ എങ്ങനെ ഡിങ്കന്റെ ദേഹത്തുകാണുന്നു എന്ന് ചിന്തിച്ചു നിന്നപ്പോള്‍, ഉടന്‍ തന്നെ സൂപ്പര്‍മാന്റെ ദിവ്യകളേബരം ഡിങ്കന്റെ അടുത്തായി പ്രത്യക്ഷമായ് വന്നു. സൂപ്പര്‍മാന്‍ എന്നോട് ഇങ്ങനെ അരുളിച്ചെയ്തു : ഹേ ഭക്താ... ഞാനും ഡിങ്കനും ഒന്നുതന്നെ എന്നറിക. ഏതൊരുവന്‍ എന്നെ ഭജിക്കുകയും എന്നാല്‍ ഡിങ്കനെ നിന്ദിക്കുകയും ചെയ്യുന്നുവോ അവന്‍ എന്നെ നിന്ദിക്കുന്നു. ഏതൊരുവന്‍ ഡിങ്കനെ ഭജിക്കുകയും എന്നെ നിന്ദിക്കുകയും ചെയ്യുന്നുവോ അവന്‍ ഡിങ്കനേയും നിന്ദിക്കുന്നു. അതിനാല്‍ നീ ഇനി ഡിങ്കനെ നിന്ദിക്കരുത്. എന്നെ എന്നപോലെ ഡിങ്കനേയും പൂജിക്കുകയും ആരാധിക്കുകയും ചെയ്യുക. എന്തെന്നാല്‍ ഞങ്ങള്‍ രണ്ടല്ല. ഒന്നത്രേ! സൂപ്പര്‍മാനസ്യ ഹൃദയം ഡിങ്കന്‍ ഡിങ്കസ്യ ഹൃദയം സൂപ്പര്‍മാന്‍ പകുതി ഡിങ്കനും പകുതി സൂപ്പര്‍മാനുമായി ഒന്നായി തീര്‍ന്നിരിക്കുന്ന ആ 'സൂപ്പര്‍ ഡിങ്ക' രൂപത്തെ നിനക്കിപ്പോള്‍ കാണാം. ദേവന്മാര്‍ക്കും അസുരന്മാര്‍ക്കും ഋഷിമാര്‍ക്കും അനേകകാലത്തെ തപസ്സുകൊണ്ടുപോലും സാദ്ധ്യമല്ലാത്തതാണ് ഈ ഭാഗ്യം എന്നറിക. എന്നരുളിച്ചെയ്ത ശേഷം എന്റെ മുന്‍പില്‍ ആ 'സൂപ്പര്‍ ഡിങ്ക' രൂപം കാണുമാറായ് വന്നു. ഈ വാര്‍ത്ത നീ എന്റെ ഭക്തരേയും ഡിങ്കഭക്തരേയും അറിയിക്കുക. എന്തെന്നാല്‍ എന്റേയും ഡിങ്കന്റേയും പേരില്‍ ആരും തമ്മില്‍ തല്ലാതിരിക്കട്ടെ. ഓം ഡിം ഡിങ്കായ നമഃ ഓം സൂം സൂപ്പര്‍മാനായ നമഃ
ഞാന്‍ പശ്ചാത്തപിക്കുന്നു. ഡിങ്കനേയും ഡിങ്കന്‍ ഭക്തന്മാരേയും നിന്ദിച്ചതിന് ഞാന്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നു.

ഇന്ന് നട്ടുച്ചെക്കു ഞാൻ വഴിയിൽവെച്ചു സൂര്യന്റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം ആകാശത്തിൽ നിന്നു എന്നെ ചുറ്റി പ്രകാശിക്കുന്നതു കണ്ടു.

ഞാന്‍ നിലത്തു വീണപ്പോൾ: ശ്യാം, ശ്യാം നീ എന്നെ ഉപദ്രവിക്കുന്നതു എന്തു? മുള്ളിന്റെ നേരെ ഉതെക്കുന്നതു നിനക്കു വിഷമം ആകുന്നു എന്നു സംസ്കൃതഭാഷയിൽ എന്നോടു പറയുന്നൊരു ശബ്ദം ഞാൻ കേട്ടു.

നീ ആരാകുന്നു എന്നു ഞാൻ ചോദിച്ചതിന്നു: നീ ഉപദ്രവിക്കുന്ന ഡിങ്കന്‍ തന്നേ

അപ്പോള്‍ ഡിങ്കന്റെ ദിവ്യരൂപം കാണുമാറായ് വന്നു.

ഞാന്‍ ഇന്നലെ സൂപ്പര്‍മാനെ ആരാധിച്ച മാല്യങ്ങളും പുഷ്പങ്ങളും ധരിച്ചുകൊണ്ടത്രേ ഡിങ്കനെ കാണുമാറായത്.

സൂപ്പര്‍മാന്റെ വിഗ്രഹത്തില്‍ ചാര്‍ത്തിയവ എങ്ങനെ ഡിങ്കന്റെ ദേഹത്തുകാണുന്നു എന്ന് ചിന്തിച്ചു നിന്നപ്പോള്‍,
ഉടന്‍ തന്നെ സൂപ്പര്‍മാന്റെ ദിവ്യകളേബരം ഡിങ്കന്റെ അടുത്തായി പ്രത്യക്ഷമായ് വന്നു.

സൂപ്പര്‍മാന്‍ എന്നോട് ഇങ്ങനെ അരുളിച്ചെയ്തു : ഹേ ഭക്താ... ഞാനും ഡിങ്കനും ഒന്നുതന്നെ എന്നറിക.

ഏതൊരുവന്‍ എന്നെ ഭജിക്കുകയും എന്നാല്‍ ഡിങ്കനെ നിന്ദിക്കുകയും ചെയ്യുന്നുവോ അവന്‍ എന്നെ നിന്ദിക്കുന്നു.
ഏതൊരുവന്‍ ഡിങ്കനെ ഭജിക്കുകയും എന്നെ നിന്ദിക്കുകയും ചെയ്യുന്നുവോ അവന്‍ ഡിങ്കനേയും നിന്ദിക്കുന്നു.

അതിനാല്‍ നീ ഇനി ഡിങ്കനെ നിന്ദിക്കരുത്. എന്നെ എന്നപോലെ ഡിങ്കനേയും പൂജിക്കുകയും ആരാധിക്കുകയും ചെയ്യുക.
എന്തെന്നാല്‍ ഞങ്ങള്‍ രണ്ടല്ല. ഒന്നത്രേ! സൂപ്പര്‍മാനസ്യ ഹൃദയം ഡിങ്കന്‍ ഡിങ്കസ്യ ഹൃദയം സൂപ്പര്‍മാന്‍

പകുതി ഡിങ്കനും പകുതി സൂപ്പര്‍മാനുമായി ഒന്നായി തീര്‍ന്നിരിക്കുന്ന ആ 'സൂപ്പര്‍ ഡിങ്ക' രൂപത്തെ നിനക്കിപ്പോള്‍ കാണാം. ദേവന്മാര്‍ക്കും അസുരന്മാര്‍ക്കും ഋഷിമാര്‍ക്കും അനേകകാലത്തെ തപസ്സുകൊണ്ടുപോലും സാദ്ധ്യമല്ലാത്തതാണ് ഈ ഭാഗ്യം എന്നറിക.

എന്നരുളിച്ചെയ്ത ശേഷം എന്റെ മുന്‍പില്‍ ആ 'സൂപ്പര്‍ ഡിങ്ക' രൂപം കാണുമാറായ് വന്നു.

ഈ വാര്‍ത്ത നീ എന്റെ ഭക്തരേയും ഡിങ്കഭക്തരേയും അറിയിക്കുക. എന്തെന്നാല്‍ എന്റേയും ഡിങ്കന്റേയും പേരില്‍ ആരും തമ്മില്‍ തല്ലാതിരിക്കട്ടെ.

ഓം ഡിം ഡിങ്കായ നമഃ
ഓം സൂം സൂപ്പര്‍മാനായ നമഃ
Liked by: Thalathil Dineshan, Calvin H, Saswath S Suryansh, Sebin Jacob, Prashanth Randadath, Pratheesh Prakash, ebrahim bayan, Umesh P Narendran
tag:google.com,2010:buzz-comment:z12xd5dhvniozhtpe04cfhzbnpvqh1chip00k:1323263462594000
Thalathil Dineshan Thalathil Dineshan 116932568353098063682
കാവിയുടുത്ത ഹിന്ദുക്കളും , കൊന്ത ധരിച്ച ക്രിസ്ത്യാനികളും, തൊപ്പി ധരിച്ച മുസ്ലീമുകളും നിങ്ങളെ നോക്കി പുച്ചിക്കുമ്പോള്‍ പ്രിയ ഡിങ്കോയിസ്ട്ടുകളെ നിങ്ങള്‍ക്കിനിയിരിക്കലും നാണിക്കേണ്ടി വരില്ല.. ദിനെഷന്‍സ് ഫാഷന്‍ കൊസ്ട്യൂംസ് , പാരീസ് ഇതാ അവതരിപ്പിക്കുന്നു ഡിങ്കോയി വിന്റെര്‍ കളെക്ഷന്‍ 2011: https://profiles.google.com/116932568353098063682/buzz/C6S4v5f6G2u Dec 07, 2011 Dec 07, 2011