tag:google.com,2010:buzz:z120w1mzrvbsgtnyg04cfhzbnpvqh1chip00k
Syam Kumar R.
108055984722888068103
May 24, 2011
May 24, 2011
Buzz
Public
ചിത്രകാരന് ജാതി സംബന്ധമായ ചര്‍ച്ചകള്‍ നടന്ന എല്ലാ ബസ്സ്പോസ്റ്റുകളിലും പോയി ഒരു ഭീമന് മണ്ടത്തരം ...
ചിത്രകാരന് ജാതി സംബന്ധമായ ചര്‍ച്ചകള്‍ നടന്ന എല്ലാ ബസ്സ്പോസ്റ്റുകളിലും പോയി ഒരു ഭീമന് മണ്ടത്തരം പോസ്റ്റു ചെയ്തു കൊണ്ടിരിക്കുകയാണ്. എല്ലായിടത്തും അതിനു മറുപടി എഴുതാനുള്ള ബുദ്ധിമുട്ടു കൊണ്ട് ഇവിടെ മറുപടി എഴുതുന്നു.
*ചിത്രകാരന് പറഞ്ഞത്* : "മാരാരുടെയു, വാര്യരുടേയും, വര്‍മ്മയുടേയും മക്കള്‍ സവര്‍ണ്ണ വ്യവസ്ഥിതിയില്‍ ഏറ്റവും നീചജാതികളായ -ശൂദ്രരായ- നായരോ മേനോനോ നംബ്യാരോ ആകുമെന്നല്ലാതെ സ്വന്തം അച്ഛന്റെ ജാതിയാകില്ല. ആകണമെങ്കില്‍ കിടപ്പറയില്‍ നമ്പൂതിരി എഴുന്നള്ളുകതന്നെ വേണം. അങ്ങനെ എഴുന്നള്ളുന്ന സംബന്ധം എന്ന സവര്‍ണ്ണ വ്യഭിചാരസേവനം..."
*ചിത്രകാരനുള്ള മറുപടി* :
ചിത്രകാരാ, ഒരു വര്‍മ്മയ്ക്കു് നായര്‍ സ്ത്രീയിലുണ്ടാകുന്ന കുട്ടി മാത്രമേ നായരാകുകയുള്ളൂ. അല്ലാതെ സ്വജാതിസ്ത്രീയിലുണ്ടാകുന്ന കുട്ടി നായരല്ല, വര്‍മ്മ തന്നെയാണു്. അതുപോലെ തന്നെ അമ്പലവാസികളിലും. ഇവരെല്ലാം (ക്ഷത്രിയ/അമ്പലവാസി/നായര്‍) തായ് വഴി സമ്പ്രദായം സ്വീകരിച്ചിരുന്നു എന്നതും ജാതിവ്യവസ്ഥയിലെ ഉച്ചനീചത്വങ്ങളില്‍ വിശ്വസിച്ചിരുന്നു എന്നതുമാണു് ഈ രീതികള്‍ക്കു കാരണം. അതല്ലാതെ താങ്കള്‍ പറയുന്നതുപോലെ ഇതില്‍ ഒരര്‍ത്ഥത്തിലും വ്യഭിചാരമൊന്നുമില്ല. അന്നത്തെയോ ഇന്നത്തെയോ സാമൂഹ്യവ്യവസ്ഥിതി വച്ചു നോക്കിയാലും അങ്ങനെ കാണാന്‍ കാരണമില്ല. ഈ വ്യവസ്ഥിതി ഉണ്ടാക്കിയതു് ബ്രാഹ്മണരല്ല. നിലവിലുണ്ടായിരുന്ന വ്യവസ്ഥിതിയെ അവര്‍ സ്വന്തം ഗുണത്തിനു വേണ്ടി ഉപയോഗിച്ചു എന്നു മാത്രമേ ഉള്ളൂ.
അവര്‍ണ്ണരുടെ മേല്‍ അടിച്ചേല്പ്പിക്കപ്പെട്ടിരിക്കുന്ന അപകര്‍ഷതാബോധത്തെ ഇല്ലാതാക്കാനുള്ള വഴി സവര്ണ്ണാഭിമാനികളിലും അപകര്‍ഷതാബോധം അടിച്ചേല്‍പ്പിക്കുക എന്നതല്ല. അതു വെറും വ്യര്ത്ഥശ്രമമാണു്. ജാതിചിന്തയെ ആളിക്കത്തിക്കാന്‍ മാത്രമേ അതിനു കഴിയൂ.
കുറേ ബ്ലോഗ് പോസ്റ്റുകള്‍ എഴുതിയും അതിന്റെ ലിങ്കുകള്‍ കാണുന്നിടത്തൊക്കെ പോസ്റ്റു ചെയ്തും കുറേ പുതിയ ജാതിഭ്രാന്തന്മാരെ സൃഷ്ടിക്കുക എന്നല്ലാതെ സമൂഹത്തില്‍ ഗുണകരമായ ഒരു മാറ്റവും ഉണ്ടാക്കാന്‍ താങ്കള്‍ക്കു കഴിയില്ല. ഗുണകരമായ എന്തെങ്കിലുമാണ് താങ്കളുടെ ലക്ഷ്യം എന്നും തോന്നുന്നില്ല.
--
വര്‍ഷങ്ങളായി താങ്കളുടെ ബ്ലോഗ് പോസ്റ്റുകള്‍ വായിക്കുന്ന, താങ്കള്‍ ഭ്രാന്തമായി വെറുക്കുന്ന ഒരു സമുദായത്തില്‍ അംഗമായ, ജാതിഭ്രാന്തനല്ലാത്ത ഒരു മനുഷ്യന്.
ചിത്രകാരന് ജാതി സംബന്ധമായ ചര്‍ച്ചകള്‍ നടന്ന എല്ലാ ബസ്സ്പോസ്റ്റുകളിലും പോയി ഒരു ഭീമന് മണ്ടത്തരം പോസ്റ്റു ചെയ്തു കൊണ്ടിരിക്കുകയാണ്. എല്ലായിടത്തും അതിനു മറുപടി എഴുതാനുള്ള ബുദ്ധിമുട്ടു കൊണ്ട് ഇവിടെ മറുപടി എഴുതുന്നു.
ചിത്രകാരന് പറഞ്ഞത് : "മാരാരുടെയു, വാര്യരുടേയും, വര്‍മ്മയുടേയും മക്കള്‍ സവര്‍ണ്ണ വ്യവസ്ഥിതിയില്‍ ഏറ്റവും നീചജാതികളായ -ശൂദ്രരായ- നായരോ മേനോനോ നംബ്യാരോ ആകുമെന്നല്ലാതെ സ്വന്തം അച്ഛന്റെ ജാതിയാകില്ല. ആകണമെങ്കില്‍ കിടപ്പറയില്‍ നമ്പൂതിരി എഴുന്നള്ളുകതന്നെ വേണം. അങ്ങനെ എഴുന്നള്ളുന്ന സംബന്ധം എന്ന സവര്‍ണ്ണ വ്യഭിചാരസേവനം..."
ചിത്രകാരനുള്ള മറുപടി :
ചിത്രകാരാ, ഒരു വര്‍മ്മയ്ക്കു് നായര്‍ സ്ത്രീയിലുണ്ടാകുന്ന കുട്ടി മാത്രമേ നായരാകുകയുള്ളൂ. അല്ലാതെ സ്വജാതിസ്ത്രീയിലുണ്ടാകുന്ന കുട്ടി നായരല്ല, വര്‍മ്മ തന്നെയാണു്. അതുപോലെ തന്നെ അമ്പലവാസികളിലും. ഇവരെല്ലാം (ക്ഷത്രിയ/അമ്പലവാസി/നായര്‍) തായ് വഴി സമ്പ്രദായം സ്വീകരിച്ചിരുന്നു എന്നതും ജാതിവ്യവസ്ഥയിലെ ഉച്ചനീചത്വങ്ങളില്‍ വിശ്വസിച്ചിരുന്നു എന്നതുമാണു് ഈ രീതികള്‍ക്കു കാരണം. അതല്ലാതെ താങ്കള്‍ പറയുന്നതുപോലെ ഇതില്‍ ഒരര്‍ത്ഥത്തിലും വ്യഭിചാരമൊന്നുമില്ല. അന്നത്തെയോ ഇന്നത്തെയോ സാമൂഹ്യവ്യവസ്ഥിതി വച്ചു നോക്കിയാലും അങ്ങനെ കാണാന്‍ കാരണമില്ല. ഈ വ്യവസ്ഥിതി ഉണ്ടാക്കിയതു് ബ്രാഹ്മണരല്ല. നിലവിലുണ്ടായിരുന്ന വ്യവസ്ഥിതിയെ അവര്‍ സ്വന്തം ഗുണത്തിനു വേണ്ടി ഉപയോഗിച്ചു എന്നു മാത്രമേ ഉള്ളൂ.
അവര്‍ണ്ണരുടെ മേല്‍ അടിച്ചേല്പ്പിക്കപ്പെട്ടിരിക്കുന്ന അപകര്‍ഷതാബോധത്തെ ഇല്ലാതാക്കാനുള്ള വഴി സവര്ണ്ണാഭിമാനികളിലും അപകര്‍ഷതാബോധം അടിച്ചേല്‍പ്പിക്കുക എന്നതല്ല. അതു വെറും വ്യര്ത്ഥശ്രമമാണു്. ജാതിചിന്തയെ ആളിക്കത്തിക്കാന്‍ മാത്രമേ അതിനു കഴിയൂ.
കുറേ ബ്ലോഗ് പോസ്റ്റുകള്‍ എഴുതിയും അതിന്റെ ലിങ്കുകള്‍ കാണുന്നിടത്തൊക്കെ പോസ്റ്റു ചെയ്തും കുറേ പുതിയ ജാതിഭ്രാന്തന്മാരെ സൃഷ്ടിക്കുക എന്നല്ലാതെ സമൂഹത്തില്‍ ഗുണകരമായ ഒരു മാറ്റവും ഉണ്ടാക്കാന്‍ താങ്കള്‍ക്കു കഴിയില്ല. ഗുണകരമായ എന്തെങ്കിലുമാണ് താങ്കളുടെ ലക്ഷ്യം എന്നും തോന്നുന്നില്ല.
--
വര്‍ഷങ്ങളായി താങ്കളുടെ ബ്ലോഗ് പോസ്റ്റുകള്‍ വായിക്കുന്ന, താങ്കള്‍ ഭ്രാന്തമായി വെറുക്കുന്ന ഒരു സമുദായത്തില്‍ അംഗമായ, ജാതിഭ്രാന്തനല്ലാത്ത ഒരു മനുഷ്യന്.
സസ്നേഹം.
“ചിത്രകാരനുള്ള മറുപടി“ എന്നത് ബോള്‍ഡാക്കിയതിന്റെ വിദ്യയും, ചിലര്‍ ബസ്സില്‍ ക്വാട്ടാറുള്ള വാചകങ്ങള്‍ വെട്ടിയതായി കാണുന്നതിന്റെ പിന്നിലുള്ള വിദ്യയും കൂടി താങ്കളോ മറ്റു വായനക്കാരോ പങ്കു വച്ചാല്‍ ഉപകാരപ്രദമായിരിക്കും. May 24, 2011 May 24, 2011