tag:google.com,2010:buzz:z12oe11gcsb2vtyam04cfhzbnpvqh1chip00k
Syam Kumar R. Syam Kumar R. 108055984722888068103
Jun 28, 2011 Jun 28, 2011 Buzz Public
ഉമയമ്മറാണി "ദത്തെടുക്കപ്പെട്ട കേരളവർമ്മയെ അവർ തിരുവിതാംകൂർ രാജസ്ഥാനത്തെത്തിച്ചത് നടപ്പിലുണ്ടായിരു...
*ഉമയമ്മറാണി* "ദത്തെടുക്കപ്പെട്ട കേരളവർമ്മയെ അവർ തിരുവിതാംകൂർ രാജസ്ഥാനത്തെത്തിച്ചത് നടപ്പിലുണ്ടായിരുന്ന പിന്തുടർച്ചാനിയമങ്ങളെ ലംഘിച്ചുകൊണ്ടത്രെ. ചുരുക്കിപ്പറഞ്ഞാൽ, അന്നത്തെ രാഷ്ട്രീയ അധികാരക്കളിയുടെ പതിനെട്ടടവും പാച്ചിലും വശത്താക്കിയ, എല്ലാത്തരം രാഷ്ട്രീയകൗശലങ്ങളും വശമായിരുന്ന, രാഷ്ട്രീയാധികാരം ആത്മവിശ്വാസത്തോടെ കൈകാര്യംചെയ്തിരുന്ന ഒരു റാണിയുടെ രൂപമാണ് ചരിത്രരേഖകളിൽ തെളിയുന്നത്. അധികാരത്തിനുവേണ്ടി ആചാരത്തെ അതിലംഘിക്കാൻ മടി ക്കാത്ത ഒരുവൾ. ആറ്റിങ്ങൽ തമ്പുരാട്ടിമാരെയും ഉമയമ്മയെയും നേരിൽക്കണ്ട ഒരു യൂറോപ്യൻ സൈനികൻ 1677ൽ അവരെ ഇങ്ങനെ വിവരിക്കുന്നു: ആറ്റിങ്ങൽ റാണി തിരുവിതാംകൂറിന്റെ മാതൃഗൃഹമാണ്; മാത്രമല്ല, തൃപ്പാപ്പൂർസ്വരൂപത്തിന്റെ മൂപ്പും വഹിക്കുന്നു. തിരുവിതാംകൂറിൽനിന്നു സ്വതന്ത്രമായി നിൽക്കുന്ന വലിെയാരു ഭൂപ്രദേശവും അവർക്ക് സ്വന്തമായുണ്ട്. മൂത്ത തമ്പുരാട്ടിക്കൊപ്പം ഒരു ഇളയ തമ്പുരാട്ടിയുമുണ്ട്. പൗരുഷവും കുലീനതയും തികഞ്ഞ അവരെ എല്ലാവർക്കും ഭയവും ബഹുമാനവുമാണ്. അവരുടെ സ്ത്രീത്വത്തെ ചിലർ ബഹുമാനിക്കുന്നു. മറ്റുചിലർ മൂത്ത തമ്പുരാട്ടിയോടുളള ബഹുമാനംകൊണ്ട് അവരെ വന്ദിക്കുന്നു. ഇങ്ങെന കിട്ടുന്ന ആദരവിനെ തനിക്കനുകൂലമായി ഉപയോഗിക്കാൻ ഈ ഇളയ തമ്പുരാട്ടിക്ക് നല്ല കഴിവാണ്. അതിലൂടെ അവർ ആറ്റിങ്ങൽ മാത്രമല്ല, തിരുവിതാംകൂർതന്നെ ഭരിക്കുന്നു. അവിടത്തെ ആചാരപ്രകാരം തിരുവിതാംകൂറിലേക്ക് തമ്പുരാട്ടിമാർ കാലെടുത്തുവച്ചുകൂടാത്തതാണ്. കരമനയാറു കടന്നാൽ കളങ്കമുണ്ടാകുമെന്നാണ് വിശ്വാസം. എന്നാൽ ഈ പൗരുഷക്കാരി ആ മാമൂൽ അടുത്തകാലത്ത് ലംഘിച്ചു. രാജാവുപോലും അവരുടെ മുന്നിൽനിന്ന് പറപറക്കുന്നു. (ശിവശങ്കരൻ നായർ, എ ഹാൻഡ് ബുക് ഓഫ് കേരള, വാല്യം.1, തിരുവനന്തപുരം 2001, പുറം 144) എന്തായാലും ഉമാകേരളത്തിലെ ദുരന്തനായികയെയല്ല നാമിവിടെ കാണുന്നത്. ഈ ഉമയമ്മറാണി ആറ്റിങ്ങൽ പ്രദേശത്ത് ഇന്നും പ്രശസ്തയത്ര. മുതിർന്നവരോട് 'ഓർഡറി'ടുന്ന കൊച്ചു മിടുക്കികളോട് 'എന്താ നീ ഉമയമ്മറാണിയാണോ?' എന്നു ചോദിക്കുന്ന രീതി ഇന്നുമുണ്ടെന്നാണ് ആ നാട്ടുകാരായ സുഹൃത്തുക്കൾ പറയുന്നത്!" http://ml.wikisource.org/wiki/%27%E0%B4%95%E0%B5%81%E0%B4%B2%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B5%81%E0%B4%82%27_%27%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%81%E0%B4%82%27_%E0%B4%89%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%86%E0%B4%99%E0%B5%8D%E0%B4%99%E0%B4%A8%E0%B5%86%3F/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD_%E0%B4%B1%E0%B4%BE%E0%B4%A3%E0%B4%BF%E0%B4%AE%E0%B4%BE%E0%B5%BC_%E0%B4%89%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AF%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8B%3F
ഉമയമ്മറാണി

"ദത്തെടുക്കപ്പെട്ട കേരളവർമ്മയെ അവർ തിരുവിതാംകൂർ രാജസ്ഥാനത്തെത്തിച്ചത് നടപ്പിലുണ്ടായിരുന്ന പിന്തുടർച്ചാനിയമങ്ങളെ ലംഘിച്ചുകൊണ്ടത്രെ. ചുരുക്കിപ്പറഞ്ഞാൽ, അന്നത്തെ രാഷ്ട്രീയ അധികാരക്കളിയുടെ പതിനെട്ടടവും പാച്ചിലും വശത്താക്കിയ, എല്ലാത്തരം രാഷ്ട്രീയകൗശലങ്ങളും വശമായിരുന്ന, രാഷ്ട്രീയാധികാരം ആത്മവിശ്വാസത്തോടെ കൈകാര്യംചെയ്തിരുന്ന ഒരു റാണിയുടെ രൂപമാണ് ചരിത്രരേഖകളിൽ തെളിയുന്നത്. അധികാരത്തിനുവേണ്ടി ആചാരത്തെ അതിലംഘിക്കാൻ മടി ക്കാത്ത ഒരുവൾ. ആറ്റിങ്ങൽ തമ്പുരാട്ടിമാരെയും ഉമയമ്മയെയും നേരിൽക്കണ്ട ഒരു യൂറോപ്യൻ സൈനികൻ 1677ൽ അവരെ ഇങ്ങനെ വിവരിക്കുന്നു:

ആറ്റിങ്ങൽ റാണി തിരുവിതാംകൂറിന്റെ മാതൃഗൃഹമാണ്; മാത്രമല്ല, തൃപ്പാപ്പൂർസ്വരൂപത്തിന്റെ മൂപ്പും വഹിക്കുന്നു. തിരുവിതാംകൂറിൽനിന്നു സ്വതന്ത്രമായി നിൽക്കുന്ന വലിെയാരു ഭൂപ്രദേശവും അവർക്ക് സ്വന്തമായുണ്ട്. മൂത്ത തമ്പുരാട്ടിക്കൊപ്പം ഒരു ഇളയ തമ്പുരാട്ടിയുമുണ്ട്. പൗരുഷവും കുലീനതയും തികഞ്ഞ അവരെ എല്ലാവർക്കും ഭയവും ബഹുമാനവുമാണ്. അവരുടെ സ്ത്രീത്വത്തെ ചിലർ ബഹുമാനിക്കുന്നു. മറ്റുചിലർ മൂത്ത തമ്പുരാട്ടിയോടുളള ബഹുമാനംകൊണ്ട് അവരെ വന്ദിക്കുന്നു. ഇങ്ങെന കിട്ടുന്ന ആദരവിനെ തനിക്കനുകൂലമായി ഉപയോഗിക്കാൻ ഈ ഇളയ തമ്പുരാട്ടിക്ക് നല്ല കഴിവാണ്. അതിലൂടെ അവർ ആറ്റിങ്ങൽ മാത്രമല്ല, തിരുവിതാംകൂർതന്നെ ഭരിക്കുന്നു. അവിടത്തെ ആചാരപ്രകാരം തിരുവിതാംകൂറിലേക്ക് തമ്പുരാട്ടിമാർ കാലെടുത്തുവച്ചുകൂടാത്തതാണ്. കരമനയാറു കടന്നാൽ കളങ്കമുണ്ടാകുമെന്നാണ് വിശ്വാസം. എന്നാൽ ഈ പൗരുഷക്കാരി ആ മാമൂൽ അടുത്തകാലത്ത് ലംഘിച്ചു. രാജാവുപോലും അവരുടെ മുന്നിൽനിന്ന് പറപറക്കുന്നു. (ശിവശങ്കരൻ നായർ, എ ഹാൻഡ് ബുക് ഓഫ് കേരള, വാല്യം.1, തിരുവനന്തപുരം 2001, പുറം 144)

എന്തായാലും ഉമാകേരളത്തിലെ ദുരന്തനായികയെയല്ല നാമിവിടെ കാണുന്നത്. ഈ ഉമയമ്മറാണി ആറ്റിങ്ങൽ പ്രദേശത്ത് ഇന്നും പ്രശസ്തയത്ര. മുതിർന്നവരോട് 'ഓർഡറി'ടുന്ന കൊച്ചു മിടുക്കികളോട് 'എന്താ നീ ഉമയമ്മറാണിയാണോ?' എന്നു ചോദിക്കുന്ന രീതി ഇന്നുമുണ്ടെന്നാണ് ആ നാട്ടുകാരായ സുഹൃത്തുക്കൾ പറയുന്നത്!"

http://ml.wikisource.org/wiki/%27%E0%B4%95%E0%B5%81%E0%B4%B2%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B5%81%E0%B4%82%27_%27%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%81%E0%B4%82%27_%E0%B4%89%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%86%E0%B4%99%E0%B5%8D%E0%B4%99%E0%B4%A8%E0%B5%86%3F/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD_%E0%B4%B1%E0%B4%BE%E0%B4%A3%E0%B4%BF%E0%B4%AE%E0%B4%BE%E0%B5%BC_%E0%B4%89%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AF%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8B%3F
http://activitystrea.ms/schema/1.0/article &#39;കുലസ്ത്രീയും&#39; &#39;ചന്തപ്പെണ്ണും <b>...</b>