tag:google.com,2010:buzz:z12rzjnbarvfspmsw22vjtwxixnce3fpc04
Syam Kumar R. Syam Kumar R. 108055984722888068103
Jun 29, 2011 Jun 29, 2011 Buzz Public
"മതത്തിനും ജാതിക്കും വർഗത്തിനും വർ‌‌ണത്തിനുമപരിയായി ഭാരതമെന്ന വികാരം" എന്തുകൊണ്ട് ഭാരതമെന്ന വികാര...
*"മതത്തിനും ജാതിക്കും വർഗത്തിനും വർ‌‌ണത്തിനുമപരിയായി ഭാരതമെന്ന വികാരം"* എന്തുകൊണ്ട് ഭാരതമെന്ന വികാരത്തിനുമുപരിയായി മനുഷ്യത്വം എന്ന വികാരമുണ്ടായിക്കൂടാ?
"മതത്തിനും ജാതിക്കും വർഗത്തിനും വർ‌‌ണത്തിനുമപരിയായി ഭാരതമെന്ന വികാരം"

എന്തുകൊണ്ട് ഭാരതമെന്ന വികാരത്തിനുമുപരിയായി മനുഷ്യത്വം എന്ന വികാരമുണ്ടായിക്കൂടാ?
Liked by: Umesh P N
tag:google.com,2010:buzz-comment:z12rzjnbarvfspmsw22vjtwxixnce3fpc04:1309334218116000
Sooraj Sharma Sooraj Sharma 111667231801153230347
അതെ വ്യക്തി മനസ്സില്‍ നിന്ന് വ്യാപ്ത മനസ്സിലേക്ക് ഓരോരുത്തരും ഉയരുക തന്നെ വേണം,
പക്ഷെ ഭാരതീയനാണ് താന്‍ എന്നു പോലും ചിന്തിക്കാന്‍ വിശാലതയില്ലാത്ത്തവര്‍ അത്രയും ഉയരുമോ ?
പിന്നെ ഒരു രാഷ്ട്രം എന്ന നിലയില്‍ (അതില്ലെങ്കില്‍ ബാധകമല്ല) ആ രാഷ്ട്രത്തോടുള്ള സ്നേഹം രാഷ്ടത്തിന്റെ മുന്നോട്ടുള്ള പോക്കിന് സഹായിക്കും.തന്റെ രാഷ്ട്രത്തിലെ ജനങ്ങളെ തന്റെ സഹോദരങ്ങളും രാഷ്ട്രത്തെ അതിരറ്റ പ്രേമതോടെയും കാണുന്നവന്. വിശ്വ സാഹോദര്യം എന്നുള്ളത് വളരെ എളുപ്പമാണ്.
പിന്നെമനുഷ്യത്വം എന്ന വികാരത്തിനുമുപരിയായി സര്‍വ ജീവ ജാലങ്ങളെയും തന്നെപ്പോലെ സ്നേഹിക്കുന്നവരായും മാറണം
Jun 29, 2011 Jun 29, 2011
tag:google.com,2010:buzz-comment:z12rzjnbarvfspmsw22vjtwxixnce3fpc04:1309335893938000
Syam Kumar R. Syam Kumar R. 108055984722888068103
"പക്ഷെ ഭാരതീയനാണ് താന്‍ എന്നു പോലും ചിന്തിക്കാന്‍ വിശാലതയില്ലാത്ത്തവര്‍ അത്രയും ഉയരുമോ ? ... തന്റെ രാഷ്ട്രത്തിലെ ജനങ്ങളെ തന്റെ സഹോദരങ്ങളും രാഷ്ട്രത്തെ അതിരറ്റ പ്രേമതോടെയും കാണുന്നവന്. വിശ്വ സാഹോദര്യം എന്നുള്ളത് വളരെ എളുപ്പമാണ്."

അതേ ന്യായമുപയോഗിച്ച് പറഞ്ഞാല്‍,

സ്വന്തം മതം/ജാതി/വര്‍ഗ്ഗത്തോട് "അതിരറ്റ പ്രേമതോടെ" പെരുമാറാന്‍ "വിശാലത"യില്ലാത്തവര്‍ ഭാരതീയര്‍ എന്ന ചിന്തയിലേയ്ക് ഉയരുമോ? സ്വന്തം മതം/ജാതി/വര്‍ഗ്ഗത്തിലെ ജനങ്ങളെ "അതിരറ്റ പ്രേമതോടെ" കാണുന്നവന് രാഷ്ട്രസ്നേഹം എന്നുള്ളത് വളരെ എളുപ്പമാണ് എന്നും വിചാരിക്കാമല്ലോ?

അഭിമാനം എന്നത് എനിക്ക് മറ്റുള്ളവര്‍ക്കില്ലാത്ത എന്തോ ഉണ്ടെന്ന വിചാരവും അതിന്റെ പ്രദര്‍ശനവുമാണ്. "ഞാന്‍ മനുഷ്യനാണ്" എന്നാരും അഭിമാനിക്കാറില്ല, ചുറ്റുമുള്ളവര്‍ മനുഷ്യരായതുകൊണ്ടും മൃഗങ്ങള്‍ക്കുമുന്‍പില്‍ അഭിമാനം പ്രദര്‍ശിപ്പിച്ചിട്ടു കാര്യമില്ലാത്തതുകൊണ്ടും.

"ഞാന്‍ ഭാരതീയനാണ്" എന്നതില്‍ ഒരു ഭാരതീയന്‍ അഭിമാനിക്കുന്നതു പോലെ തന്നെ "ഞാന്‍ പാക്കിസ്ഥാനിയാണ്" എന്നു പാക്കിസ്താനിയും "ഞാന്‍ അമേരിക്കക്കാരനാണ്" എന്ന് അമേരിക്കനും അഭിമാനിക്കുന്നു. എല്ലാം ഒരുപോലെ അര്‍ത്ഥശൂന്യമാണെന്നു മാത്രമല്ല, ജാതി/മത/വര്‍ഗ്ഗ അഭിമാനത്തില്‍ നിന്ന് ഒട്ടും വ്യത്യസ്തവുമല്ല. ജാതി/മത/വര്‍ഗ്ഗ/ഭാഷാ/രാഷ്ട ഭക്തിയില്‍ സ്വയം തളച്ചിടുന്നവര്‍ക്ക് അതില്‍ നിന്നും ഒരു ഉയര്‍ച്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ട.
Jun 29, 2011 Jun 29, 2011
tag:google.com,2010:buzz-comment:z12rzjnbarvfspmsw22vjtwxixnce3fpc04:1309339811973000
Sooraj Sharma Sooraj Sharma 111667231801153230347
അതിരറ്റ സ്നേഹം എന്നുള്ളത് കൊണ്ട് മട്ടുല്ലവയോടുള്ള വെറുപ്പ് എന്നര്‍ത്ഥമില്ല .
ആരോഗ്യകരമായ മത്സരങ്ങള്‍ നമ്മെ മുന്നോട്ടു നയിക്കും.
"ഞാന്‍ ഭാരതീയനാണ്" എന്നതില്‍ ഒരു ഭാരതീയന്‍ അഭിമാനിക്കുന്നതു പോലെ തന്നെ "ഞാന്‍ പാക്കിസ്ഥാനിയാണ്" എന്നു പാക്കിസ്താനിയും "ഞാന്‍ അമേരിക്കക്കാരനാണ്" എന്ന് അമേരിക്കനും അഭിമാനിക്കുന്നു.
അഭിമാനിക്കണം, തങ്ങളുടെ സംസ്കാരത്തിലുള്ള അഭിമാനം മറ്റുള്ള വരോടുള്ള പുച്ഛം അല്ലാത്തിടത്തോളം അത് ഉയര്ച്ചക്കെ കാരണമാകു.
Jun 29, 2011 Jun 29, 2011
tag:google.com,2010:buzz-comment:z12rzjnbarvfspmsw22vjtwxixnce3fpc04:1309344573717000
Syam Kumar R. Syam Kumar R. 108055984722888068103
അഭിമാനമല്ല, അറിവാണ് വേണ്ടതെന്ന് ഞാന്‍ കരുതുന്നു. സ്വന്തം സംസ്കാരത്തിനെക്കുറിച്ചുള്ള അറിവു മാത്രമല്ല, അന്യസംസ്കാരങ്ങളെക്കുറിച്ചുള്ള അറിവും. അതുണ്ടായാല്‍ അന്യസംസ്കാരങ്ങളിലെ നല്ല വശങ്ങളെ ഉള്‍ക്കൊള്ളാനും സ്വന്തം സംസ്കാരത്തിലെ ദൂഷ്യവശങ്ങളെ തിരിച്ചറിയാനും കഴിവുണ്ടാകും. അതാണ് ഉയര്‍ച്ച ഉണ്ടാക്കുക.

സാംസ്കാരിക വ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പരസ്പരബഹുമാനവും സാഹോദര്യബോധവുമുള്ള സമൂഹങ്ങളായി നിലനില്‍ക്കാനും കാലത്തിനനുസരിച്ച് വളരാനും ജാതി, മതം, രാഷ്ട്രം എന്നിവയുടെ മേലുള്ള അഭിമാനം ഉപേക്ഷിക്കുക തന്നെ വേണം. ഭാരതം എന്ന രാഷ്ടം ഒരു political entity ആണ്. മനുഷ്യര്‍ മനുഷ്യര്‍ക്കുവേണ്ടി ഉണ്ടാക്കിയ അതിരുകള്‍ക്കുള്ളില്‍ ജീവിക്കുന്ന ജനങ്ങളുടെ ഒരു കൂട്ടം.ഈ അതിരുകള്‍ എന്നു വേണമെങ്കിലും മാറാം.പക്ഷേ ജനങ്ങളുടെ ജീവിതരീതിയും ചിന്താഗതികളും ഈ അതിരുകളെ ആശ്രയിച്ചല്ല നിലകൊള്ളൂന്നത്.

മറിച്ച് ഭാരത സംസ്കാരത്തെക്കുറിച്ചാണ് പറയുന്നതെങ്കില്‍ അത് രാഷ്രീയ അതിര്‍ത്തികള്‍ക്കുള്ളില്‍ തളയ്ക്കാനാകുന്നതല്ല. ഭാരതസംസ്കാരത്തെക്കുറിച്ച് എന്തൊക്കെ പറഞ്ഞ് നമുക്ക് അഭിമാനിക്കാമോ അതെല്ലാം തന്നെ പാക്കിസ്ഥാനിക്കും പറയാം. ഭാരതസംസ്കാരത്തിന്റെ കളിത്തൊട്ടില്‍ ഇന്ന് അവന്റെ രാജ്യത്താണ്. അവന്‍ പലതും പിന്തുടരുന്നില്ലായിരിക്കാം. പക്ഷേ ഭാരതീയരും അങ്ങനെ തന്നെ ആണല്ലോ. ഓരോ ജാതിക്കും ഓരോ സംസ്കാരം. ഒരു നാഗന്റെ (നാഗാലാന്‍ഡ്) സംസ്കാരവും തൊട്ടടുത്ത് അസമിലോ ത്രിപുരയിലോ ഉള്ള ഒരു ബ്രാഹ്മണന്റെ സംസ്കാരവുമായി എന്തു ബന്ധമാണുള്ളത്? അതേ സമയം സിക്കിമിലുള്ള ഒരുവന്റേയും അന്യ രാഷ്ടമായ തിബറ്റിലുള്ള ഒരുവന്റേയും സംസ്കാരം ഏതാണ്ട് ഒന്നു തന്നെ. ജീവിതരീതിയാണ് ഒരുവന്റെ സംസ്കാരത്തെ വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്നത്. ആ ജീവിതരീതിക്ക് അടിസ്ഥാനം അവന്റെ ജാതിയും മതവും മറ്റു സാഹചര്യങ്ങളും, അല്ലെങ്കില്‍ അവന്റെ സ്വന്തം ചിന്താഗതികള്‍. എന്തായാലും രാഷ്ടമല്ല. അല്ലെങ്കില്‍ ആ രാഷ്ടം കര്‍ശനമായ ഒരു മതഭരണത്തിന്‍ കീഴിലുള്ളതായിരിക്കണം.
Jun 29, 2011 Jun 29, 2011